തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർസംഗമവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു. നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ നടന്ന സംഗമത്തിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് അദ്ധ്യക്ഷനായി.
പാളയം ജമാഅത്ത്ഇമാം സുഹൈബ് മൗലവി, ഡോ.പതനപുരം മാത്യുസാം, ഏകലവ്യ മഠാധിപതി അശ്വതി തിരുനാൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം.ഹസൻ,കെ.മുരളീധരൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, രാഷ്ട്രീയ സമിതി അംഗം ചെറിയാൻ ഫിലിപ്പ്, ബി.ജെ.പി തിരു.ജില്ലാ പ്രസിഡന്റ് കരമന ജയൻ, കെ.പി.സി.സി ജന.സെക്രട്ടറി നിയാസ്, മുൻ കെ.ടി.ഡി.സി ചെയർമാൻ വിജയൻ തോമസ്, മുൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വൈ.വിജയൻ, ഭീമൻരഘു, കൗൺസിലർമാരായ കെ.എസ്.ശബരീനാഥ്, ഷേർളി,വൈഷ്‌ണ സുരേഷ്, മായ,കവയിത്രി ഗിരിജാ സേതുനാഥ്, മറിയ ഉമ്മൻ,ജെ.എസ്.അഖിൽ, പാങ്ങപ്പാറ അശോകൻ,ഐ.എൻവി.വി.സി സംസ്ഥാന ജന.സെക്രട്ടറി സണ്ണി കുരുവിള, സംസ്ഥാന സെക്രട്ടറിമാരായ മുത്തുസ്വാമി, ജേക്കബ് ഫെർണാണ്ടസ്, ബിജു കുരിശ്ശടി, പത്തനംതിട്ട ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
The post ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു appeared first on Village News TV.
