മതസൗഹാർദ മാതൃകയായി പുന്നപ്പാല ശിവക്ഷേത്രോത്സവം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ക്ഷേത്രോത്സവത്തിൽ ക്ഷേത്രകലകൾക്കൊപ്പം ഒപ്പനയും. മലപ്പുറം വണ്ടൂരിനടുത്ത് പുന്നപ്പാല ശിവക്ഷേത്രത്തിലെ ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന ഉൽസവത്തിനിടെയാണ് മനോഹരമായ ഒപ്പനയും അരങ്ങിലെത്തിയത്.

ക്ഷേത്ര പരിസരത്തെ മൊഞ്ചത്തികളാണ് ഒപ്പനയുമായി എത്തിയത്. പിന്തുണയുമായി മുഴുവൻ നാട്ടുകാരും ക്ഷേത്ര കമ്മിറ്റിയും. കഥകളി അടക്കമുള്ള ക്ഷേത്ര കലകൾക്കൊപ്പമാണ് ഒപ്പന വേദിയിലെത്തിയത്. എല്ലാ കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ.

ക്ഷേത്രോൽസവത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും നടക്കുന്ന അന്നദാനത്തിലുമെല്ലാം പിന്തുണയുമായി ഇതര മതസ്ഥരുടെ സജീവ പങ്കാളിത്തമുണ്ട്. വിവിധ കലാരൂപങ്ങൾ പരിശീലിപ്പിക്കാൻ പുന്നപ്പാല ശിവക്ഷേത്രത്തിൽ സ്ഥിരം സംവിധാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top