Category: Latest News

ശശി തരൂരിന്റെ കാർ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമം, ഗൺമാന് പരിക്ക്

മലപ്പുറം: ശശി തരൂർ എം പിയുടെ കാർ തടഞ്ഞ് കയ്യേറ്റത്തിനുശ്രമിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് വണ്ടൂർ പൊലീസ് അറിയിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ ഉമ്മർ എന്നയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. മലപ്പുറം വണ്ടൂർ ചെള്ളിത്തോട് ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽ […]

ഈ വർഷത്തെ ഉംറ സീസൺ അവസാനിക്കുന്നു; സഊദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ഏപ്രിൽ മൂന്ന്

മക്ക | ഈ വർഷത്തെ ഉംറ തീർഥാടനത്തിനായി സഊദി അറേബ്യയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാൽ പതിനഞ്ച് (2026 ഏപ്രിൽ 3) ആയിരിക്കുമെന്നും, ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ ഏപ്രിൽ 18നകം രാജ്യം വിണമെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു ഈ വർഷത്തെ ഹജ്ജ് നടപടി ക്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിൻ്റെ നടപടി.അനുവദിച്ച സമയപരിധിക്കുള്ളിൽ തീർത്ഥാടകരുടെ മടക്കയാത്രകൾ ഉറപ്പ് വരുത്തണമെന്ന് ഉംറ കമ്പനികൾക്ക് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട് പുണ്യ നഗരങ്ങളായ മക്ക, പ്രവാചക […]

അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്ന നടപടിയാണെന്ന് രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എല്ലാ രാഷ്ട്രീയ പാർട്ടികളും അപരന്മാരെ നിയോഗിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. അപരസ്ഥാനാർഥികളെ നിയോഗിക്കുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി പി വിയുടെ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. അഞ്ജലി നായർ എന്ന പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്ന സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. അപരന്മാരെ മത്സരിപ്പിക്കാൻ നിയോഗിക്കുന്നതിലൂടെ യഥാർഥ സ്ഥാനാർഥികൾക്ക് ഒരുനിലക്കും വോട്ട് നഷ്‌ടപ്പെടാൻ ഇടവരരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണനാണ് ഹരജി […]

രാജ്യസഭാ തിരഞ്ഞെടുപ്പ്; ബീഹാറിൽ ബി ജെ പിക്ക് വോട്ടു ചെയ്തത് മൂന്നു കോൺഗ്രസ് എം എൽ എ മാരാണെന്ന് റിപ്പോർട്ട്

ന്യൂഡൽഹി | മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാർഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോൺഗ്രസ് എം എൽ എമാരെന്ന് റിപ്പോർട്ട്. ബിഹാറിലെ ആറ് കോൺഗ്രസ് എം എൽ എമാരിൽ മൂന്ന് പേർ ബി ജെ പി സ്ഥാനാർഥിയെ പിന്തുണച്ചു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ നേതാവും വിപ്പും ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായത്. കോൺഗ്രസ് എം എൽ എമാർ രണ്ട് വിഭാഗമാകാൻ സാധ്യതയുണ്ടെന്നും പറയുന്നു. പാർട്ടി വിപ്പ് നൽകിയിട്ടില്ലാത്തതിനാൽ […]

ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ടു-ഫാക്‌ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി റിസർവ് ബാങ്ക്

പുതുക്കിയ ചട്ടപ്രകാരമാണ് യുപിഐ, കാർഡ്, വാലറ്റ് ഇടപാടുകൾക്ക് ടു ഫാക്‌ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കിയത് ഇതിലൊന്ന് ഒടിപിയും മറ്റൊന്ന് അല്ലാതെയുള്ള മുതലാണ് പുതുക്കിയ ചട്ടം പ്രാബല്യത്തിലായത്. വെരിഫിക്കേഷനുമാണ്. മുൻപ് ഒടിപി മാത്രമുണ്ടെങ്കിൽ പണമിടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നു. പുതിയ ചട്ടം നിലവിൽ വന്നതോടെ ഓരോ പണമിടപാടിനും പിൻ നമ്പർ, പാസ്‌വേർഡ്, ബയോമെട്രിക് ഓതന്റിക്കേഷൻ, സെക്വർ ടോക്കൺ ഇവയിലേതെങ്കിലും നിർബന്ധമാണ്. അതായത് ഓരോ പണമിടപാടും രണ്ടുവട്ടം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തും. പണമിടപാടിൽ കുറച്ച് സമയം കൂടുതൽ എടുക്കുമെങ്കിലും സുരക്ഷ പൂർണമായും ഉറപ്പാക്കാൻ […]

‘ലഹരിക്കെതിരെ പ്രതിരോധമല്ല, അതിനെ തകർക്കുന്ന സമീപനമാണ് വേണ്ടത്’

കൊച്ചി: കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും കാപ്പ നിയമപ്രകാരം പ്രതികളെ കരുതൽ തടങ്കലിൽ വെക്കാമെന്ന് ഹൈകോടതി. മയക്കുമരുന്ന് കേസിനെ നിസ്സാരമായി കാണാനാകില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ചെറിയ അളവിലുള്ള ഉപയോഗംപോലും മരണമടക്കം വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് വ്യക്തമാക്കി. കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിൻ്റെ പേരിൽ കേരള സാമൂഹിക വിരുദ്ധ […]

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ പ്രതിഷേധം

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ പിരിഞ്ഞു.ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, കേരളത്തിലെ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു. ഇന്ന് രാവിലെ മുതല്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്നലെ ഏറെ വൈകിയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും ന്യൂനപക്ഷത്തിന് വലിയ ആശങ്ക ഉണ്ടെന്നും അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ […]

കാസർകോട്ടെ പ്രമുഖ ജ്വല്ലറിയിലെ അവകാശ തർക്കം ഹൈക്കോടതിയിൽ!

മെട്രോ ഗോൾഡ് സ്വർണ്ണക്കടയിൽ പ്രവേശിക്കുന്നത് ബന്ധുക്കൾ തടഞ്ഞതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാപക പാർട്‌ണർ കോടതിയെ സമീപിച്ചു; പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ അടിയന്തര ഉത്തരവ് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാരോപിച്ച് കോട്ടിക്കുളം സ്വദേശിയായ ഷാനവാസ് ബിഎച്ച് (32) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരിക്കുന്നത്. അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ്, ഹർജിക്കാരന്റെ ജീവനും കടയ്ക്കുംകാസർകോട്ടെ പ്രമുഖ ജ്വല്ലറിയിലെ അവകാശ തർക്കം ഹൈക്കോടതിയിൽ.! സംരക്ഷണം നൽകാൻ പോലീസിന് നിർദ്ദേശം നൽകി. ഹർജി […]

പ്രായപൂർത്തിയായ മക്കൾക്ക് ആത്മീയ മാർഗമടക്കം സ്വന്തം വഴി തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈകോടതി

ഇക്കാര്യത്തിൽ മാതാപിതാക്കളുടെ അതൃപ്തി ഹേബിയസ് കോർപ്പസ് ഹരജിക്ക് അടിസ്ഥാ നമാക്കാനാകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ ന മ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങു ന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അതിരൂപതയിൽനി ന്ന് പുറത്തായ സന്യാസിനി സമൂഹം മക്കളെ വിശ്വാസ പരമായി തടവിലാക്കിയെന്ന് ആരോപിച്ച് തൃശൂർ സ്വദേ ശികളായ മൂന്ന് രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജി തള്ളിയാണ് നിരീക്ഷണം. എതിർകക്ഷികൾ ശാരീരികമായി നിയന്ത്രണത്തിലാക്കു കയോ അതിന് സാധ്യത നിലനിൽക്കുകയോ ചെയ്യു മ്പോൾ മാത്രമേ ഹേബിയസ് കോർപസ് ഹരജി നിലനി […]

യുദ്ധം മൂലം എണ്ണ വിതരണത്തില്‍ പ്രതിദിനം 12 ദശലക്ഷം ബാരലിന്റെ നഷ്ടം

യുദ്ധം മൂലമുള്ള പ്രത്യാഘാതങ്ങള്‍ ലോകം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍. ഇറാനെതിരേ ഇസ്രായേല്‍-യുഎസ് യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിദിനം 12 ദശലക്ഷം ബാരല്‍ എണ്ണ വിതരണമാണ് തടസ്സപ്പെട്ടതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി(ഐഇഎ). എണ്ണ വിതരണ തടസ്സം മാര്‍ച്ചില്‍ ഉണ്ടായതിനേക്കാള്‍ ഏപ്രില്‍ മാസത്തില്‍ രണ്ടിരട്ടിയാകുമെന്നും ഐഇഎ മുന്നറിയിപ്പ് നല്‍കി. യൂറോപ്പില്‍ ഉടന്‍ തന്നെ അതിന്റെ ആഘാതം അനുഭവപ്പെടുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ ഫാത്തിഹ് ബിറോള്‍ പറയുന്നു. ഇതുവരെ, യുദ്ധം പ്രതിദിനം ഏകദേശം 12 ദശലക്ഷം ബാരല്‍ എണ്ണ വിതരണ […]

Back To Top