പുതുക്കിയ ചട്ടപ്രകാരമാണ് യുപിഐ, കാർഡ്, വാലറ്റ് ഇടപാടുകൾക്ക് ടു ഫാക്‌ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കിയത്
ഇതിലൊന്ന് ഒടിപിയും മറ്റൊന്ന് അല്ലാതെയുള്ള മുതലാണ് പുതുക്കിയ ചട്ടം പ്രാബല്യത്തിലായത്. വെരിഫിക്കേഷനുമാണ്.
മുൻപ് ഒടിപി മാത്രമുണ്ടെങ്കിൽ പണമിടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നു. പുതിയ ചട്ടം നിലവിൽ വന്നതോടെ ഓരോ പണമിടപാടിനും പിൻ നമ്പർ, പാസ്‌വേർഡ്, ബയോമെട്രിക് ഓതന്റിക്കേഷൻ, സെക്വർ ടോക്കൺ ഇവയിലേതെങ്കിലും നിർബന്ധമാണ്. അതായത് ഓരോ പണമിടപാടും രണ്ടുവട്ടം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തും. പണമിടപാടിൽ കുറച്ച് സമയം കൂടുതൽ എടുക്കുമെങ്കിലും സുരക്ഷ പൂർണമായും ഉറപ്പാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.
പണമിടപാടുകളെ രണ്ടായി തിരിച്ചാകും ബാങ്ക് സേവനങ്ങൾ. സുരക്ഷിതമായതും വിശ്വസനീയമായതുമായ ഉപകരങ്ങൾ അല്ലെങ്കിൽ പതിവായി നടത്തുന്ന ഇടപാടുകൾ ഇവ വേഗത്തിലും ആയസരഹതിമായും തുടരും. ഇതിനെ ലോ റിസ്‌ക് ട്രാൻസാക്ഷൻ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ തുകയുടെ ഇടപാടുകൾ, അല്ലെങ്കിൽ പുതിയ ഉപകരണങ്ങളിൽ നിന്നുള്ള പണമിടപാടുകൾ എന്നിവയ്ക്ക് സമയം അൽപ്പം കൂടും, പരിശോധനയും.
പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലായതോടെ യുപിഐ പ്ലാറ്റ്ഫോമുകളിലും ചില നിയന്ത്രണങ്ങൾ വന്നു. ഒരു ദിവസം ഒരു ആപ്പിൽ നിന്ന് പരമാവധി 50 തവണ മാത്രമേ ബാലൻസ് തുക പരിശോധിക്കാൻ കഴിയുകയുള്ളൂ. സിസ്‌റ്റത്തിലേക്ക് ഓവർലോഡ് വരാതെയിരിക്കാനാണ് ഈ നിയന്ത്രണം.
. അക്കൗണ്ട് ലിങ്കിങ്; ഒരു യുപിഐ അക്കൗണ്ടിൽ നിന്ന് ഒരു ദിവസം 25 ബാങ്ക് അക്കൗണ്ടുകളേ പരമാവധി ലിങ്ക് ചെയ്യാൻ കഴിയുകയുള്ളൂ.
. സ്‌റ്റാറ്റസ് ചെക്ക് ഗ്യാപ്: പെൻഡിങായ ഇടപാട് പൂർത്തിയായോ എന്ന് മൂന്ന് തവണ പരിശോധിക്കാം. 90 സെക്കന്റിന്റെ ഇടവേളയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
. ഓട്ടോ ഡെബിറ്റ് ടൈമിങ്: ഇഎംഐ,
സബ്സ്ക്രിപ്ഷനുകൾ എന്നിവ പിടിക്കുന്നത് നോൺ പീക്ക് അവറിലേക്ക് മാറ്റി. (രാവിലെ 10 ന് മുൻപോ, രാത്രി ഒൻപതരയ്ക്ക് ശേഷമോ)
