മക്ക | ഈ വർഷത്തെ ഉംറ തീർഥാടനത്തിനായി സഊദി അറേബ്യയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാൽ പതിനഞ്ച് (2026 ഏപ്രിൽ 3) ആയിരിക്കുമെന്നും, ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ ഏപ്രിൽ 18നകം രാജ്യം വിണമെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
ഈ വർഷത്തെ ഹജ്ജ് നടപടി ക്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിൻ്റെ നടപടി.അനുവദിച്ച സമയപരിധിക്കുള്ളിൽ തീർത്ഥാടകരുടെ മടക്കയാത്രകൾ ഉറപ്പ് വരുത്തണമെന്ന് ഉംറ കമ്പനികൾക്ക് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്
പുണ്യ നഗരങ്ങളായ മക്ക, പ്രവാചക നഗരിയായ മദീനയിലെയും വരാനിരിക്കുന്ന ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങൾ ഒരുക്കുകയാണ് ഹജ്ജ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
