അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്ന നടപടിയാണെന്ന് രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

എല്ലാ രാഷ്ട്രീയ പാർട്ടികളും അപരന്മാരെ നിയോഗിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. അപരസ്ഥാനാർഥികളെ നിയോഗിക്കുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി പി വിയുടെ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

അഞ്ജലി നായർ എന്ന പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്ന സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. അപരന്മാരെ മത്സരിപ്പിക്കാൻ നിയോഗിക്കുന്നതിലൂടെ യഥാർഥ സ്ഥാനാർഥികൾക്ക് ഒരുനിലക്കും വോട്ട് നഷ്‌ടപ്പെടാൻ ഇടവരരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണനാണ് ഹരജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top