കുന്നംകുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു
കുന്നംകുളം പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതിത്തൂണിൽ ഇടിച്ച് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു മുസ്ലീംവീട്ടിൽ മജീദിന്റെ മകൻ ഇല്യാസ്(49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.” കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചെന്ത്രാപ്പിന്നി: ദേശീയപാതയിൽ ചെന്ത്രാപ്പിന്നി സെൻ്ററിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ചെന്ത്രാപ്പിന്നി സെൻ്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം കരയാമുട്ടം സ്വദേശി അഫ്സൽ എടമുട്ടം സ്വദേശി സമീഷ് എന്നിവർക്കാണ് പരുക്കേറ്റത്, പരിക്കേറ്റവരെ ചെന്ത്രാപ്പിന്നിയിലെ മിറാക്കിൾ, എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ
അബുദബി: ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോണ്‍ അവശിഷ്ടം പതിച്ചത്. തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി നിർണായക ചർച്ച നടത്തി. പശ്ചിമേഷ്യൻ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. യു.എ.ഇ […]
ഒഡീഷയില്‍ മെഡിക്കല്‍ കോളജ് ഐസിയുവില്‍ തീപിടിത്തം
കട്ടക്ക് : ഒഡീഷയിലെ കട്ടക്കിലുള്ള എസ്സിബി മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു. ആശുപത്രി ജീവനക്കാര്‍ അടക്കം 15 ലേറെ പേര്‍ക്ക് പൊള്ളലേറ്റു. എസ്സിബി മെഡിക്കല്‍ കോളജിലെ ട്രോമ കെ.ര്‍ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം 15 ഓളം രോഗികള്‍ ട്രോമ കെയര്‍ ഐസിയുവിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും വെന്റിലേറ്ററിലും, ഓക്‌സിജന്‍ സഹായത്തിലും കഴിഞ്ഞിരുന്നതിനാല്‍ തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ മാറ്റുന്നത് ദുഷ്‌കരമായി. രോഗികളെ മാറ്റുന്നതിനിടെയാണ് പലര്‍ക്കും […]
ഒന്നരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്
കണ്ണൂർ ഡിസിസിജനറ ൽസെക്രട്ടറികല്ലിക്കോടൻ രാഗേഷിനെയാണ്തമിഴ്‌നാട്ക്യുബ്രാഞ്ച്കസ്റ്റഡിയിലെടുത്തത് കണ്ണൂർ:കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ്കേസിൽകണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ്തമിഴ്‌നാട്പൊലീസിന്റെ പിടിയിലായി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെയാണ്തമിഴ്‌നാട്ക്യുബ്രാഞ്ച്കസ്റ്റഡിയിലെടുത്തത്. ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഈ നടപടി. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായാണ് കല്ലിക്കോടൻ രാഗേഷ് രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസ് സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന രജീഷിന്റെ അപ്രതീക്ഷിത അറസ്റ്റ് രാഷ്ട്രീയകേന്ദ്ര ങ്ങളിൽവലിയചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെത്തിയതമിഴ്‌നാട് അന്വേഷണ സംഘം […]
ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊന്നു
ഇടുക്കി : ഇടുക്കിതൂക്കുപാലത്ത് യുവാവിനെകുത്തികൊ ന്നു. ഓട്ടോറിക്ഷാ ഡ്രൈവർ രതീഷ്ചന്ദ്രൻആണ്കൊല്ലപ്പെട്ടത്. പ്രതി അനൂപ് പോലിസ്കസ്റ്റ ഡിയിൽ. അക്രമത്തിൽമറ്റൊരാൾക്കുംകുത്തേറ്റു. മരിച്ചരതീഷിന്റെബന്ധുവാണ് അനൂപ്.
ചൂട് തുടരും ; ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ വരുംദിവസങ്ങളിലും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുനലൂരും (37.6 ഡിഗ്രി സെൽഷ്യസ്)പാലക്കാടുമാണ് (37.3) ഉയർന്ന ചൂട് രേഖപ്പടുത്തിയത്. തിരുവനന്തപുരം നഗരത്തിൽ 34.5 ഡിഗ്രിയും കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 35 ഡിഗ്രിയുമായിരുന്നു ഉയർന്ന താപനില. യു.വി സൂചിക ഉയർന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശ ജില്ലകളിൽ തിങ്കളാഴ്ച രാത്രിവരെ കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്.
ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസ് വേണ്ട’; സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ച് പ്രതിഷേധം
തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. രമ്യ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഘടകം. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കള്‍ക്ക് തന്നെ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. രമ്യയെ […]
അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു
മലപ്പുറം : നിലമ്പൂർ കൂറ്റമ്പാറയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്റെ ഭാര്യ രജില (30)യാണ് കൊല്ലപ്പെട്ടത്. ഭർതൃ മാതാവ് ശാന്ത (72) യുമായി മരുമകൾ രജില ചായ ചോദിച്ചിട്ട് കിട്ടാത്തതുമായിട്ടുള്ള നിസാര വിഷയത്തിലുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്.പോലീസ് ശാന്തയെ കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ അന്വേഷണം നടത്തിവരുന്നു.
എസ്എസ്എൽസി, ഹയർ സെക്കന്ററി, പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി
എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി. പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതൽ 100 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിക്കും. കേരള സ്കൂൾ കലോത്സവം, കേരള സ്കൂൾ ശാസ്ത്രോത്സവം, സംസ്ഥാനതല ശാസ്ത്ര സെമിനാർ, സംസ്ഥാനതല സി.വി.രാമൻ ഉപന്യാസ മത്സരം, സംസ്ഥാനതല ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, സംസ്ഥാനതല വാർത്താവായന മത്സരം, സംസ്ഥാനതല ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ സംസ്ഥാനതല സാമുഹ്യ ശാസ്ത്ര ടാലന്റ്റ് […]
