കണ്ണൂർ ഡിസിസിജനറ ൽസെക്രട്ടറികല്ലിക്കോടൻ രാഗേഷിനെയാണ്തമിഴ്‌നാട്ക്യുബ്രാഞ്ച്കസ്റ്റഡിയിലെടുത്തത്
കണ്ണൂർ:കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ്കേസിൽകണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ്തമിഴ്‌നാട്പൊലീസിന്റെ പിടിയിലായി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെയാണ്തമിഴ്‌നാട്ക്യുബ്രാഞ്ച്കസ്റ്റഡിയിലെടുത്തത്. ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഈ നടപടി.
കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായാണ് കല്ലിക്കോടൻ രാഗേഷ് രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസ് സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന രജീഷിന്റെ അപ്രതീക്ഷിത അറസ്റ്റ് രാഷ്ട്രീയകേന്ദ്ര ങ്ങളിൽവലിയചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെത്തിയതമിഴ്‌നാട് അന്വേഷണ സംഘം വളരെ വേഗത്തിലാണ് രാഗേഷിനെകസ്റ്റഡിയിലെടുത്തത്.നിലവിൽഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യലിനായികൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിൽ മറ്റാർക്കെങ്കിലുംപങ്കുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് കേരള പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും തമ്മിൽ ആശയവിനിമയം നടത്തിവരികയാണ്. കേസിന്റെ കൂടുതൽ വിശദാംശങ്ങളും അറസ്റ്റ് രേഖപ്പെടുത്തിയശേഷമുള്ള നിയമനടപടികളും തമിഴ്‌നാട് പൊലീസ് ഉടൻ വ്യക്തമാക്കും
