ചെന്ത്രാപ്പിന്നി: ദേശീയപാതയിൽ ചെന്ത്രാപ്പിന്നി സെൻ്ററിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ചെന്ത്രാപ്പിന്നി സെൻ്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം കരയാമുട്ടം സ്വദേശി അഫ്സൽ എടമുട്ടം സ്വദേശി സമീഷ് എന്നിവർക്കാണ് പരുക്കേറ്റത്, പരിക്കേറ്റവരെ ചെന്ത്രാപ്പിന്നിയിലെ മിറാക്കിൾ, എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
