ട്രംപ്നാറ്റോ രാജ്യങ്ങൾക്കെതിരെ സഹായിക്കാത്തതിൽ അമർഷം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗ രാജ്യങ്ങളെ ഭീരുക്കളെന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണത്തിൽ നാറ്റോ അംഗരാജ്യങ്ങൾ യുഎസിനെ പിന്തുണക്കാത്തതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യൽ വഴിയുള്ള ട്രംപിന്റെ വിമർശനം. യുഎസ് ഇല്ലാതെ നാറ്റോ വെറും പേപ്പർ ടൈഗർ (ശക്തമെന്ന് തോന്നുന്നതും എന്നാൽ ഫലപ്രദമല്ലാത്തതുമായ) ആണ്. ആണവ ശക്തിയായ ഇറാനെ തടയാനായി നടത്തുന്ന യുദ്ധത്തിൽ നാറ്റോ രാജ്യങ്ങൾ പങ്കാളികളായില്ലെന്നും ട്രംപ് ആരോപിച്ചു.
‘ഇപ്പോൾ പോരാട്ടം സൈനികമായി വിജയിച്ചു കഴിഞ്ഞു, അവർക്ക് വളരെ കുറഞ്ഞ അപകടസാധ്യതയേ ഇനി ഉള്ളൂ. അമിത എണ്ണവിലയെ കുറിച്ച് പരാതിപ്പെടുന്ന അവർക്ക് ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കണമെന്നില്ല. എണ്ണ വില വർധനവിന്റെ കാരണത്തെ, അപകടസാധ്യതയില്ലാത്ത ഒരു ചെറിയ സൈനിക നീക്കത്തിലൂടെ അവർക്ക് ഇല്ലാതാക്കാൻ സാധിക്കും. അത് അവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാനാകുന്നതാണ്. ഭീരുക്കളെ, നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും’ എന്നാണ് ട്രംപിന്റെ കുറിപ്പ്. നാറ്റോ രാജ്യങ്ങൾക്കെതിരെ മുമ്പും ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. തങ്ങൾക്ക് ആരും വേണ്ടെന്നും യുഎസ് ശക്തരാണ് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറപ്പിക്കാൻ പടക്കപ്പലുകൾ അയക്കണമെന്ന ആവശ്യം നാറ്റോ സഖ്യരാജ്യങ്ങൾ കാര്യമാക്കാത്തതിനെ തുടർന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ജർമ്മനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ ഉടനെത്തന്നെ ട്രംപിന്റെ ഈ ആവശ്യം നിരാകരിച്ചിരുന്നു. സംഘർഷം ആരംഭിക്കുന്നതിന് മുൻപായി യുഎസ് തങ്ങളെ ബന്ധപ്പെട്ടിരുന്നില്ലെന്നും സൈനിക നടപടിക്ക് യുഎൻ, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവരുടെ അനുമതിയില്ലെന്നുമായിരുന്നു ജർമനിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top