കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എം ഡി എം എ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എം ഡി എം എ

തിരൂർ : കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെ (26) ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോൾ ഗിയറിനു സമീപം എംഡിഎംഎ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്, കൊടയ്ക്കൽ ഭാഗത്തുള്ള പ്രതിശ്രുത വധുവിന്റെ വീട്ടിലെമുകൾനിലയിലുള്ള ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾപറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top