കാണാതായ സൈനികർക്കായി തെരച്ചിൽ നടത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും വെടിയുതിർത്ത് ഇറാൻ. എന്നാൽ ഹെലികോപ്റ്ററുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ രക്ഷാപ്രവർത്തനം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാനിയൻ പ്രതിരോധ സംവിധാനങ്ങളിൽ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം.
അതേസമയം രണ്ട് പോർവിമാനങ്ങൾ തർന്ന സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വാരാന്ത്യം ഫ്ലോറിഡയിലെ വസതിയിൽ ചെലവഴിക്കാൻ തീരുമാനിച്ചിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര റദ്ദാക്കി വാഷിംഗ്‌ടണിൽ തന്നെ തുടരുകയാണ്. വിമാനങ്ങൾ തകർന്നതും സൈനികരെ കാണാതായതും സംബന്ധിച്ച വിവരങ്ങൾ പ്രസിഡന്റിനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അമേരിക്കൻ സർക്കാർ ഔദ്യോഗികമായി ഈ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, തെരച്ചിൽ നടപടികൾ പുരോഗമിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ അനൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
