Month: March 2026

റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം

വർക്കല: പ്രതി അനസ് പിടിയിലായി . ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു അനസ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പോലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് പ്രതിയെ ഇന്ന് അതിസാഹസികമായി പോലീസ് പിടികൂടിയത്.

ഭായിമാർ പറ്റിച്ച പണി,​ പെരുന്നാളിന് അടച്ച ഹോട്ടലുകൾ പലതും തുറന്നില്ല

കോട്ടയം : പാചകവാതക ക്ഷാമത്തിന് പുറമേ ബംഗാളിൽ തിരഞ്ഞെടുപ്പും വന്നതോടെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. പെരുന്നാൾ പ്രമാണിച്ച് പോയ ഒരു വിഭാഗം തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വോട്ട് ചെയ്യാൻ നാട്ടിൽ പോകാൻ ഒട്ടേറെ തൊഴിലാളികൾ സന്നദ്ധരായിട്ടുണ്ട്. ഇവർ തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്തത് ഹോട്ടലുടമകളെ വെട്ടിലാക്കുന്നു. ജില്ലയിൽ നൂറിലെറെ ഹോട്ടലുകളാണ് അടച്ചത്. അതിലേറെ ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലാണ്. പെരുന്നാൾ ആഘോഷത്തിനായി കഴിഞ്ഞ ദിവസം അടച്ച ഹോട്ടലുകളിൽ പലതും തുറന്നില്ല. ബദൽ മാർഗം കണ്ടെത്തി തുറക്കാമെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. എന്നാൽ […]

പാരാഗ്ലൈഡിംഗിലും പാരാസെയിലിംഗിലും പങ്കെടുത്ത് കളക്ടർ

തിരുവനന്തപുരം: ഉയർന്ന വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ് പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനുകുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. അരമണിക്കൂറോളം കളക്ടർ പാരാ ഗ്ലൈഡിംഗ് നടത്തി. തുടർന്നാണ് പാപനാശത്ത് കളക്ടറും സംഘവും പാരാസെയിലിംഗ് നടത്തിയത്. വോട്ടിംഗിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ 9ന് എല്ലാവരും പോളിംഗ് സ്റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും […]

പാറശാലയിൽ വോട്ടഭ്യർത്ഥിച്ച് സി.കെ.ഹരീന്ദ്രൻ

പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.കെ.ഹരീന്ദ്രൻ പാറശാല ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. പ്രദേശവാസികൾ നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ച ഹരീന്ദ്രൻ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി. വിവിധ പ്രദേശങ്ങളിലായി നടന്ന പര്യടനത്തിൽ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

രണ്ട് കോടിയോളം രൂപ യുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ പിടിയിൽ

തിരുവനന്തപുരം: രണ്ടു കോടി രോമം രൂപ യുടെ ഹൈ ബ്രിഡ്ജ് കഞ്ചാവ് ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിലായി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. ലിബിന്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ ഹൈബ്രിട്ട് കഞ്ചാവാണ് കണ്ടെടുത്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവരെന്നും […]

അയേൺ ഡോമിന്റെ രഹസ്യങ്ങൾ ചോർന്നു? ഇസ്രയേ‌ലിൽ അറസ്‌റ്റ്

അയേൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തെ പറ്റിയുള്ള വിവരങ്ങൾ ഇറാന് ചോർത്തി നൽകിയതിന് ഈയിടെ റിസർവ് സൈനികനെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു. അയേൺ ഡോമിൽ സേവനമനുഷ്‌ടിച്ച ആർമി റിസർവ് സൈനികനായിരുന്ന റാസ് കോഹൻ എന്ന 26 കാരനെയാണ് ഇസ്രയേൽ പൊലീസ് അറസ്‌റ്റ് ചെയ്തത്. ജറുസലേമം സ്വദേശിയാണ് ഇയാൾ. പോലീസിന്റെ ഇന്റർനാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും ഷിൻ ബെറ്റും നടത്തിയ സംയുക്‌ത അന്വേഷണത്തിലാണ് അറസ്‌റ്റ്. ഇറാനിയൻ ഇന്റലിജൻസുമായി ബന്ധപ്പെട്ട് സുരക്ഷാ കുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. […]

ട്രംപ്നാറ്റോ രാജ്യങ്ങൾക്കെതിരെ സഹായിക്കാത്തതിൽ അമർഷം

നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗ രാജ്യങ്ങളെ ഭീരുക്കളെന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണത്തിൽ നാറ്റോ അംഗരാജ്യങ്ങൾ യുഎസിനെ പിന്തുണക്കാത്തതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യൽ വഴിയുള്ള ട്രംപിന്റെ വിമർശനം. യുഎസ് ഇല്ലാതെ നാറ്റോ വെറും പേപ്പർ ടൈഗർ (ശക്തമെന്ന് തോന്നുന്നതും എന്നാൽ ഫലപ്രദമല്ലാത്തതുമായ) ആണ്. ആണവ ശക്തിയായ ഇറാനെ തടയാനായി നടത്തുന്ന യുദ്ധത്തിൽ നാറ്റോ രാജ്യങ്ങൾ പങ്കാളികളായില്ലെന്നും ട്രംപ് ആരോപിച്ചു. ‘ഇപ്പോൾ പോരാട്ടം സൈനികമായി വിജയിച്ചു കഴിഞ്ഞു, അവർക്ക് വളരെ കുറഞ്ഞ […]

11 രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ ഇന്ത്യൻ വിമാനങ്ങൾക്ക് നിർദ്ദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇറാൻ, ഇസ്റാഈൽ, യുഎസ് പോരാട്ടം മുറുകുന്ന സാഹചര്യത്തിൽ മേഖലയിലെ 11 രാജ്യങ്ങളുടെ വ്യോമാതിർത്തികൾ ഒഴിവാക്കാനാണ് നിർദ്ദേശം. ഇറാനും യുഎസ്-ഇസ്റാഈൽ സഖ്യവും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യൻ ആകാശത്ത് കടുത്ത നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പശ്ചിമേഷ്യയിലെയും പേർഷ്യൻ ഗൾഫിലെയും 11 രാജ്യങ്ങളുടെ വ്യോമാതിർത്തികൾ ഒഴിവാക്കാൻ ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. 2026 […]

കാ​സ​ർ​ഗോ​ട്ട് ബി​എ​ൽ​ഒ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് ബി​എ​ൽ​ഒ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. മൊ​ഗ്രാ​ൽ പു​ത്തൂ​ർ സ്വ​ദേ​ശി സ​വാ​ദ് ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. സ​വാ​ദി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല, സി​സ്റ്റം കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ എ​ത്താ​തെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും നി​ല​പാ​ട​റി​യി​ച്ചു. ജോ​ലി സ​മ്മ​ർ​ദ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ചെ​ർ​ക്ക​ള ഗ​വ. ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് സ​വാ​ദ്.

തിരുവനന്തപുരത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളൂരിലാണ് സംഭവം. ആക്കുളം മാവടിനട പുഷ്‌പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്‌പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഘുനാഥൻ നായരുടെ മൃതദേഹം അടുക്കളയിൽ തൂങ്ങിയ നിലയിലും പുഷ്‌പയുടെ മൃതദേഹം നിലത്തുമാണ് കിടന്നിരുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്. മൃതദേഹങ്ങൾ […]

Back To Top