Month: March 2026

സർക്കാരേ, ഇവിടേക്ക് ഒന്നു നോക്കണം

എടക്കര : ‘വാണിയമ്പുഴ മലപ്പുറം ജില്ലയിലും മുണ്ടക്കൈ, ചൂരൽമല വയനാട് ജില്ലയിലും ആണെങ്കിലും രണ്ടും കേരളത്തിൽ തന്നെയല്ലേ?’:– മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ഊരിലെ ആദിവാസികളുടെ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇവരെ പ്രേരിപ്പിച്ചത് പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അവഗണനയാണ്. മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ആദിവാസി ഊരിൽനിന്നു കാട്ടിലൂടെ 10 കിലോമീറ്റർ ദൂരം നടന്നാൽ മുണ്ടക്കൈയിലും ചൂരൽമലയിലുമെത്താം. ആനക്കൂട്ടം വഴിമുടക്കിയില്ലെങ്കിൽ, കുമ്പളപ്പാറയും പരപ്പൻപാറയും കടന്ന് ഒന്നര മണിക്കൂർ അതല്ലെങ്കിൽ രണ്ടു മണിക്കൂർ സമയം മതി.‌ 10 കിലോമീറ്ററിനുള്ളിലാണ്, പുനരധിവാസത്തിന്റെ […]

കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എം ഡി എം എ

തിരൂർ : കാറിലും പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെ (26) ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോൾ ഗിയറിനു സമീപം എംഡിഎംഎ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്, കൊടയ്ക്കൽ ഭാഗത്തുള്ള പ്രതിശ്രുത വധുവിന്റെ വീട്ടിലെമുകൾനിലയിലുള്ള ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾപറഞ്ഞത്. […]

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; എണ്ണവില വർധിച്ചേക്കും

ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ അടക്കില്ലായെന്ന് പറഞ്ഞ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. […]

കെപി ഉണ്ണികൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ പാർലമെൻ്ററിയനും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത് 25 വർഷത്തോളം വടകര എംപിയായിരുന്നു. ഒരേ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ കാലം ലോക്സഭയിലേക്ക് വിജയിച്ച ബഹുമതിയും ഉണ്ണികൃഷ്ണനാണ്. വി പി സിംഗ് മന്ത്രിസഭയിൽ അദ്ദേഹം അംഗമായിരുന്നു. കോൺഗ്രസിൽ നിന്നും പിരിഞ്ഞശേഷം അദ്ദേഹം കോൺഗ്രസ് എസിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് വീണ്ടും അദ്ദേഹം […]

യുദ്ധം നീണ്ടാൽ കഥ മാറും

പശ്ചിമേഷ്യയിലെ യുദ്ധം രണ്ടു ദിവസം പിന്നിട്ടു. രണ്ടു ദിവസവും ആഗോള വിപണികൾക്ക് അവധിയായിരുന്നു. അതിനാൽ യുദ്ധത്തിന്റെ ആഘാതം വിപണിയിലേക്കു വന്നില്ല. മൂന്നാം ദിവസമായ തിങ്കളാഴ്ച, യുദ്ധത്തെപ്പറ്റി ആദ്യത്തെയത്ര ആശങ്ക കാണുന്നില്ല. ഇറാന്റെ പ്രത്യാക്രമണം താരതമ്യേന ദുർബലമാണ്. അത് അധികനാൾ തുടരാനും സാധ്യതയില്ല. ഒരു ദീർഘയുദ്ധം ആരും കണക്കുകൂട്ടുന്നില്ല. എന്നാൽ, യുദ്ധം തീർന്നാലും ഇറാനിൽ അശാന്തിയും പശ്ചിമേഷ്യയിൽ അക്രമപരമ്പരകളും നീണ്ടുനിൽക്കുമെന്നു വ്യക്തമാണ്. യുദ്ധത്തിൽ മറ്റു വൻശക്തികളുടെ ഇടപെടൽ സാധ്യത ഇല്ലെന്നായി. തത്കാലം ഇറാനെതിരേ കൂടുതൽ രാജ്യങ്ങൾ ആക്രമണം നടത്താനും […]

ഇറാന്റെ സൈനിക ആസ്ഥാനം തകർത്തതായി യുഎസ്

വാഷിങ്ടൺ : ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തിൽ തകർത്തായി യുഎസ് സൈന്യം. ‘ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’ എന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) 1,000ൽ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, […]

ആറ്റുകാൽ പൊങ്കാല നാളെ

തിരുവനന്തപുരം : പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ നടക്കും. പൊങ്കാലയോടനുബന്ധിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ രാവിലെ 9:15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങൾ ആരംഭിക്കുക. ഉച്ചയ്ക്ക് 02:15നാണ് നിവേദ്യം. അവധി അറിയിപ്പും ഗതാഗത നിയന്ത്രണവും അറിയാം.

Back To Top