Year: 2026

യുദ്ധം മൂലം എണ്ണ വിതരണത്തില്‍ പ്രതിദിനം 12 ദശലക്ഷം ബാരലിന്റെ നഷ്ടം

യുദ്ധം മൂലമുള്ള പ്രത്യാഘാതങ്ങള്‍ ലോകം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍. ഇറാനെതിരേ ഇസ്രായേല്‍-യുഎസ് യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിദിനം 12 ദശലക്ഷം ബാരല്‍ എണ്ണ വിതരണമാണ് തടസ്സപ്പെട്ടതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി(ഐഇഎ). എണ്ണ വിതരണ തടസ്സം മാര്‍ച്ചില്‍ ഉണ്ടായതിനേക്കാള്‍ ഏപ്രില്‍ മാസത്തില്‍ രണ്ടിരട്ടിയാകുമെന്നും ഐഇഎ മുന്നറിയിപ്പ് നല്‍കി. യൂറോപ്പില്‍ ഉടന്‍ തന്നെ അതിന്റെ ആഘാതം അനുഭവപ്പെടുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ ഫാത്തിഹ് ബിറോള്‍ പറയുന്നു. ഇതുവരെ, യുദ്ധം പ്രതിദിനം ഏകദേശം 12 ദശലക്ഷം ബാരല്‍ എണ്ണ വിതരണ […]

ഇറാന്റെ ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ(ഐആര്‍ജിസി)ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന

യുഎസ് ഭരണകൂടത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് പ്രസിഡന്റ് ഹാവിയര്‍ മിലെയുടെ തീരുമാനം. സാമ്പത്തിക ഉപരോധങ്ങളും മറ്റ് പ്രവര്‍ത്തന നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ ഈ നടപടി അനുവദിക്കുന്നുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 1994ല്‍ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ സ്‌ഫോടനത്തില്‍ 85 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ലയാണ് സ്‌ഫോടനത്തിന് പിന്നിലെന്നും അവര്‍ക്ക് സൈനികവും സാമ്പത്തികവുമായ എല്ലാ പിന്തുണയും നല്‍കിയത് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ആണെന്നുമായിരുന്നു അര്‍ജന്റീനയുടെ കണ്ടെത്തല്‍. ഇറാന്റെ ഔദ്യോഗിക സൈന്യത്തിന് […]

ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ സ്വീകരിക്കും

തിരുവനന്തപുരം: എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കില്ലെന്ന വി ഡി സതീശന്റെ നിലപാട് തിരുത്തി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ സ്വീകരിക്കുമെന്ന് എ പി അനില്‍ കുമാര്‍ റിപോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അനില്‍ കുമാറിന്റെ മറുപടി. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏത് രാഷ്ട്രീയ പ്രസ്താനമാണെങ്കിലും അവരുടെ ഇത്തരം കാര്യങ്ങളില്‍, ബിജെപിക്കെതിരേ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങളെ പിന്തുണച്ച് കഴിഞ്ഞാല്‍, ആ പിന്തുണ […]

സ്വന്തം രാജ്യത്തെ ആരാധകര്‍ക്ക് മുന്നില്‍ അവസാന മല്‍സരം കളിച്ച് ലയണല്‍ മെസി

അര്‍ജന്റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയത്തില്‍ സാംബിയക്കെതിരേ സൗഹൃദ മല്‍സരത്തിലാണ് മുപ്പത്തിയെട്ടുകാരനായ മെസി വിടവാങ്ങല്‍ മല്‍സരം കളിച്ചത്. അര്‍ജന്റീനയുടെ മണ്ണില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്‍ കളിക്കുന്ന അവസാന മല്‍സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവന്‍ മെസി ചാന്റുകളാല്‍ മുഖരിതമായിരുന്നു. ആരാധകരുടെ സ്‌നേഹപ്രവാഹം കണ്ട് കണ്ണുനീര്‍ തുടയ്ക്കുന്ന മെസിയുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വികാരത്തള്ളിച്ചയിലും ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും ഗ്രൗണ്ടില്‍ തന്റെ മാസ്മരിക പ്രകടനത്തിന് ഒട്ടും കുറവുണ്ടാവില്ലെന്ന് മെസി തെളിയിച്ചു. സാംബിയക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത […]

വാണിജ്യ എൽപിജി വിതരണം: തിരിമറി നടത്തിയാൽ ലൈസൻസ് പോകും

തിരുവനന്തപുരം | വാണിജ്യ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയിട്ടും ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വിതരണത്തിൽ വീഴ്ച ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമ അറിയിച്ചു. ഏതെങ്കിലും വിഭാഗത്തിന് അനുവദിച്ച എൽപിജി ബിൽ അടിച്ച ശേഷം മറ്റേതെങ്കിലും വിഭാഗത്തിനു വിതരണം ചെയ്യുന്നതായി കണ്ടെത്തിയാലോ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നതിലും കൂടുതൽ വില ഈടാക്കിയാലോ ഗ്യാസ് ഏജൻസികൾക്കെതിരെ അവശ്യ സാധന നിയമവും എൽപിജി വിതരണ നിയന്ത്രണ ഉത്തരവും അനുസരിച്ച് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. […]

ഇന്ധനസര്‍ച്ചാര്‍ജ് കൂട്ടി ഇന്‍ഡിഗോ; വിമാനയാത്ര ഇനി ചെലവേറും

ന്യൂഡൽഹി | വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ നിരക്കുകളും വർധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപവരെയും വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരസർവീസുകളിൽ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകൾക്ക് 275 രൂപയാണ് പുതിയ നിരക്ക്. 2000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും […]

20 വര്‍ഷത്തിന് ശേഷം ആദ്യമായി യൂസര്‍നെയിം മാറ്റാൻ അവസരമൊരുക്കി ​ഗൂ​ഗിൾ; ചെയ്യേണ്ടത് ഇത്രമാത്രം…!!

പഴയ ജിമെയിൽ ഐഡി മാറ്റാൻ ആ​ഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ​ഗൂ​ഗിൾ. ജിമെയില്‍ നിലവില്‍ വന്ന് 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ​ഗൂ​ഗിൾ ലഭ്യമാക്കുന്നത്. ഇതുവരെ ഒരു ജിമെയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഐഡി മാറ്റാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. പുതിയ ഐഡി വേണമെങ്കില്‍ പുതിയ അക്കൗണ്ട് തന്നെ തുടങ്ങണമായിരുന്നു.. ചൊവ്വാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിള്‍ ഈ പുതിയ അപ്‌ഡേറ്റിനെ കുറിച്ച് അറിയിച്ചത്‌. ‘നിങ്ങളുടെ അക്കൗണ്ടിനെ നിങ്ങളോടൊപ്പം വളരാന്‍ സഹായിക്കുക’ എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ […]

ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ വർഷം: തിരിച്ചടി, സൈനിക ശക്തി തകർത്തെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ

തെൽ അവീവ്: ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ വിക്ഷേപണങ്ങൾ ഉണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അതേസമയം ഇറാനിൽ നിന്നുള്ള മിസൈലുകൾ തടയാൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും പ്രത്യാക്രമണത്തിനുള്ള നടപടികൾ ആരംഭിച്ചതായും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. “ഭീഷണികളെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്”- പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാന്റെ സൈനിക ശക്തി […]

ചന്ദ്രനിൽ കൂടു കൂട്ടാനൊരു യാത്ര, ആർട്ടെമിസ് ഇന്ന് പുറപ്പെടും

തിരുവനന്തപുരം: മനുഷ്യനെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള ചന്ദ്രൻ. 54 വർഷങ്ങൾക്കുശേഷം ചന്ദ്രനെ കാണാനും അവിടെ കൂടുകൂട്ടാനും ലക്ഷ്യമിട്ട് മനുഷ്യൻ യാത്ര തിരിക്കുന്നു. പത്തുദിവസത്തെ ചരിത്ര യാത്ര. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.54ന് യു.എസിലെ ഫ്ളോറിഡയിൽ നിന്ന് നാല് യാത്രക്കാരുമായി ആർട്ടെമിസ് 2 ദൗത്യം പുറപ്പെടും. കാലാവസ്ഥാ തടസങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ നേരിട്ടാൽ, വിക്ഷേപണം ഏപ്രിൽ ആറ് വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിവച്ചേക്കാം. ആർട്ടെമിസ് 2 യാത്രികർ ചന്ദ്രനിലിറങ്ങില്ല. പകരം,​ ദൗത്യത്തിലെ ഒറിയോൺ പേടകം യാത്രികരുമായി ചന്ദ്രന്റെ അടുത്തുകൂടി പറന്ന് […]

രഞ്ജിത്തിനെതിരെ അന്വേഷണം നടക്കട്ടെ: സുധീർ കരമന

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം നടക്കട്ടെയെന്ന് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ സുധീർ കരമന. ഹേമാ കമ്മിറ്റി റപ്പോർട്ടിന് ശേഷവും സിനിമാ രംഗത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നിർഭാഗ്യകരമാണ്. കേസിന്റെ വിശദാംശങ്ങൾ അറിയില്ല, അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെന്നും സുധീർ കരമന പറഞ്ഞു.

Back To Top