20 വര്‍ഷത്തിന് ശേഷം ആദ്യമായി യൂസര്‍നെയിം മാറ്റാൻ അവസരമൊരുക്കി ​ഗൂ​ഗിൾ; ചെയ്യേണ്ടത് ഇത്രമാത്രം…!!

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പഴയ ജിമെയിൽ ഐഡി മാറ്റാൻ ആ​ഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ​ഗൂ​ഗിൾ. ജിമെയില്‍ നിലവില്‍ വന്ന് 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ​ഗൂ​ഗിൾ ലഭ്യമാക്കുന്നത്. ഇതുവരെ ഒരു ജിമെയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഐഡി മാറ്റാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. പുതിയ ഐഡി വേണമെങ്കില്‍ പുതിയ അക്കൗണ്ട് തന്നെ തുടങ്ങണമായിരുന്നു..

ചൊവ്വാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിള്‍ ഈ പുതിയ അപ്‌ഡേറ്റിനെ കുറിച്ച് അറിയിച്ചത്‌. ‘നിങ്ങളുടെ അക്കൗണ്ടിനെ നിങ്ങളോടൊപ്പം വളരാന്‍ സഹായിക്കുക’ എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ഫീച്ചറിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും നിലവില്‍ അമേരിക്കയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി..

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഈ പുതിയ ഫീച്ചറിനെക്കുറിച്ച് കുറിച്ചത് ഇങ്ങനെയാണ്: ‘2004 ഒരു നല്ല വര്‍ഷമായിരുന്നു, എന്നാല്‍ നിങ്ങളുടെ ജിമെയില്‍ വിലാസം ആ വര്‍ഷത്തില്‍ തന്നെ തങ്ങേണ്ടതില്ല..’

പുതിയ അപ്ഡേറ്റിന് ശേഷം, ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് യൂസര്‍നെയിമിലെ ‘@gmail.com’ എന്നതിന് മുന്‍പുള്ള ഭാഗം മാറ്റാന്‍ സാധിക്കും. അക്കൗണ്ട് ഹിസ്റ്ററിയില്‍ മാറ്റങ്ങളൊന്നും വരാതെ തന്നെ ലഭ്യമായ ഏത് പുതിയ യൂസര്‍നെയിമും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു..

യൂസര്‍നെയിം മാറ്റിയാലും നിങ്ങളുടെ അക്കൗണ്ടിനെ അത് ബാധിക്കില്ല. ഫോട്ടോകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍ എന്നിവയെല്ലാം പഴയതുപോലെ തന്നെ അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. നിങ്ങളുടെ പഴയ ഇമെയില്‍ വിലാസം ഓട്ടോമാറ്റിക്കായി ഒരു ‘ആള്‍ട്ടര്‍നേറ്റീവ് ഇമെയില്‍’ (Alternative email address) ആയി മാറും. അതായത്, പഴയ വിലാസത്തിലേക്കും പുതിയ വിലാസത്തിലേക്കും വരുന്ന ഇമെയിലുകള്‍ ഒരേ ഇന്‍ബോക്‌സില്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും..

ജിമെയില്‍, മാപ്സ്, യൂട്യൂബ്, ഗൂഗിള്‍ പ്ലേ, ഡ്രൈവ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളില്‍ ലോഗിന്‍ ചെയ്യാന്‍ പഴയ ഇമെയില്‍ വിലാസമോ പുതിയ വിലാസമോ ഉപയോഗിക്കാമെന്നും ഗൂഗിള്‍ അറിയിച്ചു..

മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക് (Outlook), ആപ്പിളിന്റെ ഐക്ലൗഡ് (iCloud) എന്നിവയില്‍ വര്‍ഷങ്ങളായി ഈ സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യവും വിപണിയിലെ മത്സരം നിലനിര്‍ത്തുന്നതും പരിഗണിച്ചാണ് ഗൂഗിളിന്റെ ഈ തീരുമാനം..

എങ്ങനെ മാറ്റാം..?

♦️ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്സ് തുറന്ന് ‘Personal info’ എന്ന ടാബ് തിരഞ്ഞെടുക്കുക..

♦️‘Email’ എന്നതില്‍ ക്ലിക്ക് ചെയ്ത ശേഷം ‘Google Account email’ എന്നത് തിരഞ്ഞെടുക്കുക..

♦️നിങ്ങളുടെ അക്കൗണ്ടില്‍ ഈ അപ്ഡേറ്റ് ലഭ്യമാണെങ്കില്‍, ‘Change Google Account email’ എന്ന ഓപ്ഷന്‍ അവിടെ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക..

♦️നിങ്ങള്‍ ആഗ്രഹിക്കുന്ന പുതിയ യൂസര്‍നെയിം ടൈപ്പ് ചെയ്യുക. നിലവില്‍ മറ്റാരും ഉപയോഗിക്കാത്തതും, മുന്‍പ് ആരും ഉപയോഗിച്ചിട്ടില്ലാത്തതുമായ ഒരു യൂസര്‍നെയിം വേണം തിരഞ്ഞെടുക്കാന്‍..

ഘട്ടംഘട്ടമായാണ് ഈ ഫീച്ചര്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *

Back To Top