വെന്തുരുകി പാലക്കാട്, 40 ഡിഗ്രി ചൂട്; 12 ജില്ലകളില്‍ മുന്നറിയിപ്പ്, വൈകീട്ട് മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇന്ന് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി വരെ രേഖപ്പടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് […]
ഇടപാടുകാരെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ലഹരി സംഘം പിടിയിൽ
കോഴിക്കോട്: പൊലീസിന് മയക്കുമരുന്ന് ഇടപാടുകാരെ കുറിച്ച് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ലഹരി സംഘം പിടിയിൽ. പുതിയപാലം സ്വദേശി അഖീഷ്, മയക്കുമരുന്ന് ഇടപാടുകാർക്കിടയിൽ ലൂക്കാ എന്നറിയപ്പെടുന്ന അഭിരാം എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫ് സംഘവുമാണ് പ്രതികളെ പിടികൂടിയത് മാങ്കാവ് സ്വദേശിയായ യുവാവിനെ ഏഴാം തീയതിയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ബീച്ച് ലയൺസ് പാർക്കിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് വടിവാൾ കൊണ്ട് വെട്ടിയും ഇഷ്ടികകൊണ്ട് തലക്കടിക്കുകയുമായിരുന്നു. അക്രമി സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് […]
റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ
ന്യൂദല്‍ഹി: റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുന്നു. ഇന്ത്യയുടെ തമിഴ്നാട്ടിലെ കല്‍പാക്കത്തുള്ള ഏറ്റവും നൂതനമായ ആണവ റിയാക്ടർ സ്വയംപര്യാപ്തമായ ഒരു ഘട്ടത്തിലെത്തിയതോടെയാണിത്. ഇതോടെ രാജ്യത്തിന്റെ ആണവോർജ്ജ പദ്ധതിക്ക് ഒരു പ്രധാന കുതിച്ചുചാട്ടം കുറിക്കുന്നു, കൂടാതെ യുറേനിയത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിലേക്ക് ഇന്ത്യ ഒരു ചുവട് കൂടി അടുക്കുന്നു.പകരം ഇന്ത്യയില്‍ ധാരാളമായുള്ള തോറിയം എന്ന മൂലകം ഉപയോഗിക്കാന്‍ പോവുകയാണ് ഇന്ത്യ.
ഹോര്‍മുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം; മണിക്കൂറുകള്‍ക്കുള്ളില്‍ കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍
തെഹ്‌റാന്‍: ഹോര്‍മുസ് കപ്പല്‍പാത ഇറാന്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍. ഇറാന്‍ നാവികസേനയുടെ നിര്‍ദേശം അനുസരിച്ചാണ് കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത്. തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംവട്ട ചര്‍ച്ച മിക്കവാറും തിങ്കളാഴ്ച ഇസ്‌ലാമാബാദില്‍ നടക്കുമെന്നാണ് സൂചന. എല്ലാ വിഷയങ്ങളിലും ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, യുഎസ് വാദം ഇറാന്‍ തള്ളി സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് കൈമാറാനുള്ള ഒരു നീക്കവും ഇല്ലെന്ന് […]
വാൽപ്പാറ വാഹനാപകടം; മരിച്ച ഒൻപത് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി
വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. 12 മണിയോടെ തുടങ്ങിയ പോസ്റ്റുമോർട്ടം പൂർത്തിയായത് പുലർച്ചെ നാലുമണിയോടെയാണ്. തുടർന്ന് പൊള്ളാച്ചി ടൗണിൽ തന്നെയുള്ള മദ്രസയിൽ എത്തിച്ച് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി. ഇവിടെ നിന്നും മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോകും.
ടി.സി.എസിലെ നിർബന്ധിത മതംമാറ്റ ശ്രമം, ഭീകരബന്ധം തേടി എൻ.ഐ.എ
മുംബയ്: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ (ടി.സി.എസ്) വനിതകൾക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങളിൽ ഞെട്ടി രാജ്യം. പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം സംശയിക്കുന്നു. പ്രതികൾക്ക് വിദേശ ഭീകരഗ്രൂപ്പുകളുടെ സഹായം ലഭിച്ചെന്നാണ് വിവരം. എൻ.ഐ.എയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും ഐ.ബിയും അന്വേഷണം തുടങ്ങി. മലേഷ്യയിൽ കഴിയുന്ന ഇന്ത്യാവിരുദ്ധ മതപ്രഭാഷകൻ സാക്കിർ നായിക്കിലേക്കാണ് സംശയം നീളുന്നത്. ഒമ്പത് ജീവനക്കാർ (എട്ട് സ്ത്രീകളും പുരുഷനും) നൽകിയ പരാതിയിൽ ഏഴ് ജീവനക്കാർ അറസ്റ്റിലായി. ഒളിവിൽ പോയ എച്ച്.ആർ വിഭാഗം […]
‘രണ്ടുവർഷമായി ആരെയും അറിയിക്കാതെ പോരാടി, കഴിഞ്ഞകുറെ ദിവസങ്ങളായി എനിക്കത്ര ശുഭദിനമല്ല’
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽനിൽക്കുന്ന നടിയാണ് സീമ ജി നായർ. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മനസിലെ ഒരു ആശങ്ക പങ്കുവയ്ക്കുകയാണ് സീമ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞകുറെ ദിവസങ്ങൾളായി എനിക്കത്ര ശുഭദിനം അല്ലെന്നും സീമ വെളിപ്പെടുത്തി. എന്നാൽ ആരാണ് ഗുരുതരാവസ്ഥയിലെന്ന് സീമ വ്യക്തമാക്കിയിട്ടില്ല. രോഗികൾക്ക് പണം സ്വരൂപീച്ച് നൽകുന്നതിനപ്പുറം ഇവരുമായി മാനസികമായി അടുക്കുന്ന വ്യക്തിയാണ് സീമ. ഇവരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും സീമ ഒപ്പം […]
പശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി പ്ലാസ്റ്റിക് വില
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വില കത്തിക്കയറുന്നു. നികുതികളടക്കം അസംസ്കൃത വസ്തുക്കളുടെ വില 70 ശതമാനത്തോളമാണ് രണ്ടു മാസത്തിനിടെ വർധിച്ചത്. ഈ വർധനയിൽ നല്ലൊരു പങ്ക് ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റിയെങ്കിലും വിൽപനയിലെ കുറവ് ഉൾപ്പെടെ ബാധിച്ചതോടെ പ്രതിസന്ധിയിലാണെന്ന് സംസ്ഥാനത്തെ പ്ലാസ്റ്റിക് വ്യവസായികൾ പറയുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവർധനക്ക് പുറമെ ലഭ്യതയുടെ കുറവ് ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വില ഉയർന്നത് ഭക്ഷ്യവിതരണം, സംസ്കരണം, ഉപഭോക്തൃ ഉൽപന്നങ്ങൾ […]
ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാനക്കമ്പനികൾ
കോഴിക്കോട്: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടതോടെ ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും. 250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനക്കമ്പനികളുടെ ആവശ്യം. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാല്‍ തീർഥാടകർക്കും അധിക തുക നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ സർക്കാർ -സ്വകാര്യ മേഖലയിലെ ഹജ്ജ് തീർഥാടകർക്ക് അധികഭാരമുണ്ടാകും. അതേസമയം, നിരക്ക് വർധനയില്‍ മന്ത്രിതല തീരുമാനമുണ്ടാകുമെന്നും ഹജ്ജ് യാത്രയെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാകും; നിർണായക തീരുമാനവുമായി കേന്ദ്രം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കാൻ കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വമാണ്, രാജ്യത്ത് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന […]
