ഇടപാടുകാരെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ലഹരി സംഘം പിടിയിൽ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കോഴിക്കോട്: പൊലീസിന് മയക്കുമരുന്ന് ഇടപാടുകാരെ കുറിച്ച് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ലഹരി സംഘം പിടിയിൽ. പുതിയപാലം സ്വദേശി അഖീഷ്, മയക്കുമരുന്ന് ഇടപാടുകാ‍ർക്കിടയിൽ ലൂക്കാ എന്നറിയപ്പെടുന്ന അഭിരാം എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫ് സംഘവുമാണ് പ്രതികളെ പിടികൂടിയത്

മാങ്കാവ് സ്വദേശിയായ യുവാവിനെ ഏഴാം തീയതിയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ബീച്ച് ലയൺസ് പാർക്കിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് വടിവാൾ കൊണ്ട് വെട്ടിയും ഇഷ്ടികകൊണ്ട് തലക്കടിക്കുകയുമായിരുന്നു. അക്രമി സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top