പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസി. ബസ്സുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഈ സംവിധാനത്തിലൂടെ ബസ്സുകളിലെ യാത്രക്കാര്‍ക്ക് തല്‍സമയ സ്റ്റോപ്പ് വിവരങ്ങളും ബസ്സ് സമയ വിവരങ്ങളും ലഭ്യമാകും. കൂടാതെ പ്രധാന വാര്‍ത്തകള്‍, അറിയിപ്പുകള്, സന്ദേശങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയും യാത്രക്കാര്‍ക്ക് ഈ സംവിധാനത്തിലൂടെ ലഭ്യമാക്കും. കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങളും ഈ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ പ്രദര്‍ശിപ്പിക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 […]
ഒബിസി ക്വാട്ടയില്‍ നിയമനം നിഷേധിക്കരുത്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലെ ഒബിസി സംവരണ നിയമനങ്ങളില്‍ രക്ഷിതാക്കളുടെ വരുമാനം മാത്രം പരിഗണിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സ്വീകരിച്ചിരുന്ന നടപടിയാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര് മഹാദേവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒബിസി സംവരണത്തിനുള്ള നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് താഴ്ന്ന സര്‍വീസില്‍ നിയമനം ലഭിച്ച മലയാളിയായ ഇബ്സണ്‍ ഷാ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പദവികള്‍ ലഭിക്കാന്‍ വിധി വഴിയൊരുക്കുന്നു. ക്രീമിലെയര്‍ നിര്‍ണ്ണയിക്കുമ്പോള്‍ രക്ഷിതാക്കളുടെ ശമ്പളം […]
യു.എ.ഇയിലെ അതിസമ്പന്നരായ ഇന്ത്യക്കാരിൽ മലയാളി മേധാവിത്വം
ദുബൈ: ലോകത്തെ ശതകോടീശ്വരന്മാരുടെ 2026-ലെ പട്ടിക ഫോബ്സ് പുറത്തുവിട്ടപ്പോൾ യു.എ.ഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സംരംഭകർക്ക് തിളക്കമാർന്ന നേട്ടം. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഇന്ത്യൻ ബിസിനസ് പ്രമുഖരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്. ഇവരുടെ ആകെ സമ്പാദ്യം 49.9 ശതകോടി ഡോളറാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റീട്ടെയിൽ, നിർമാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ കൈവരിച്ച വളർച്ചയുടെ നേർച്ചിത്രമാണ് പുതിയ റാങ്കിങ്. യു.എ.ഇയിലെ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 20.8 ബില്യൺ ഡോളർ ആസ്തിയുള്ള വിനോദ് അദാനിയാണ് […]
താമസവിസ കഴിഞ്ഞവര്‍ക്ക് ഇളവുമായി യുഎഇ
താമസവിസ കഴിഞ്ഞവര്‍ക്ക് ഇളവുമായി യുഎഇ. ഫെബ്രുവരി 28ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവര്‍ക്ക് മാര്‍ച്ച് 31നകം തിരിച്ചുവരാം. വിമാനത്താവളങ്ങള്‍ അടച്ചതിന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിരിച്ചുവരാന്‍ പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും. വിമാനത്താവളങ്ങള്‍ അടച്ചിട്ടതിന്റെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ ആശങ്കയിലായ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്കുന്ന വാര്‍ത്തയാണ് യുഎഇയില്‍ നിന്ന് വന്നിരിക്കുന്നത്. നിരവധി ഗള്‍ഫ് മേഖലകളില്‍ വ്യോമപാത അടച്ചിട്ടതിന്റേയും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിന്റേയും പശ്ചാത്തലത്തിലാണ് പല യാത്രക്കാര്‍ക്കും മടങ്ങിവരാനാകാത്തത്. മലയാളികളായ പ്രവാസികളുടെ […]
ഇറാൻ-ഇസ്രാഈൽ സംഘർഷത്തിനിടയിലും ഗസ്സയിൽ വംശഹത്യ തുടരുന്നു മരണം 72,000 കടന്നു
ഇറാന്-ഇസ്രാഈല്‍ യുദ്ധത്തിലേക്ക് ലോകരാജ്യങ്ങളുടെ കണ്ണുകള്‍ തിരിയുമ്പോഴും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രാഈല്‍ ആക്രമണങ്ങള്‍ തുടരുന്നു. ഗസ്സയിലെ ഏക ആശ്വാസമായ റഫ അതിര്‍ത്തി ഇസ്രാഈല്‍ അടച്ചതോടെ മാനുഷിക സഹായം നിലയ്ക്കുകയും പട്ടിണി മരണം ഉയരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ച് ഒന്നിനാണ് ഇസ്രാഈല്‍ റഫ അതിര്‍ത്തി അടച്ചത്. ഇതോടെ ഭക്ഷണത്തിനും മരുന്നിനുമായി ഗസ്സയിലെ ജനങ്ങള്‍ പൂര്‍ണ്ണമായും ബുദ്ധിമുട്ടിലാണ്. യുദ്ധം നീണ്ടുനില്‍ക്കുമെന്ന ഭീതിയില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ ഗസ്സയില്‍ പട്ടിണി ഭീതി ഇരട്ടിയായി. അതിര്‍ത്തി തുറക്കണമെന്ന് […]
അമേരിക്കക്ക് വന്‍ തിരിച്ചടി
ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. യുഎസ് വിമാന വാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകര്‍ന്നുവീണു. ആര് പേര് കൊല്ലപ്പെട്ടതായാണ് വിവരം. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് ഇറാഖിന്റെ ചില ഭാഗങ്ങളിലേക്ക് തകര്‍ന്നുവീണത്. ഇര്‍ബിലിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണം ഇറാനിലെ ആറായിരം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു.” വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ആക്രമണമല്ല കാരണമെന്ന് […]
ഒമാനില്‍ ഡ്രോണ്‍ അപകടം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
ദുബായ്: ഗള്‍ഫിലേയ്ക്ക് ശക്തമായ വ്യോമാക്രമണം തുടര്‍ന്ന് ഇറാന്. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പത്ത് ഇന്ത്യക്കാരടക്കം പതിനൊന്ന് പ്രവാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സോഹാര്‍ വിലായത്തിലെ അല്‍ ഓഹി-യില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിന് മുകളില്‍ ഡ്രോണ്‍ വീണായിരുന്നു അപകടം. ഇന്ത്യക്കാരായ രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. പതിനൊന്ന് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പത്തുപേരും ഇന്ത്യക്കാരാണെന്നും അഞ്ചുപേര്‍ ചികില്‍സയില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഞ്ചുപേര്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ചികിത്സയിലുള്ള അഞ്ചുപേരില്‍ […]
കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി
കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം […]
ബാലാവകാശ കമ്മിഷൻ
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്കർ പി, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥി സംഘർഷത്തേതുടർന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമ്മിഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് […]
ഇന്ത്യയില്‍ കൊടുംചൂടും അസാധാരണ മണ്‍സൂണും
ന്യൂഡല്‍ഹി: ഭൂമി സമീപ ദശകങ്ങളില്‍ കണ്ടതില്‍ ഏറ്റവും തീവ്രമായ എല്‍ നിനോ പ്രതിഭാസത്തിലേക്കു കടക്കുകയാണെന്നു കാലാവസ്ഥാ വിദഗ്ധര്‍. ഈ വര്‍ഷം പകുതിയോടെയാകും ഇതു രൂപപ്പെടുക. ആഗോള തലത്തില്‍ കാലാവസ്ഥാ രീതികളെ മാറ്റിമറിക്കുന്ന ഈ പ്രതിഭാസം ഇന്ത്യയില്‍ കൊടുംചൂടും അസാധാരണ മണ്‍സൂണും സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്. വരാനിരിക്കുന്നതു സൂപ്പര്‍ എല്‍നിനോ എന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫൊര്‍ മീഡിയം റെയ്ഞ്ച് വെതര്‍ ഫോര്‍കാസ്റ്റ് നല്കുന്ന പുതിയ വിവരങ്ങള്‍. സമുദ്രത്തില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും ഇതുസംബന്ധിച്ച സൂചകങ്ങള്‍ ജൂണില്‍ സംയോജിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. […]
