കണ്ണൂരിൽ ട്രെയിനിൽ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കണ്ണൂരിൽ ട്രെയിനിൽ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം

കണ്ണൂർ: ട്രെയിനിൽ പത്തുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. കണ്ണൂർ റെയിൽവേസ്റ്റേഷനിലായിരുന്നു സംഭവം. റെയിൽവേ ജീവനക്കാരനായ പ്രതി ഉത്തർപ്രദേശ് സ്വദേശി നൻഹക്കിനെ പൊലീസ് അറസ്റ്റുചെയ്തു.

കുടുംബത്തോടൊപ്പമാണ് പത്തുവയസുകാരി യാത്രചെയ്തിരുന്നത്. ട്രെയിൻ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ അമ്മ വെള്ളമെടുക്കാനായി പുറത്തിറങ്ങി. ഈ സമയം പെൺകുട്ടിയുടെ അടുത്തെത്തിയ നൻഹക്ക് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് മുങ്ങി. തിരികെയെത്തിയ അമ്മയോട് ഉപദ്രവം നേരിട്ടകാര്യം പെൺകുട്ടി പറഞ്ഞു.

അമ്മ ഉടൻതന്നെ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. നൻഹക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മറ്റാരെയെങ്കിലും ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top