പ്രകൃതി ജീവജാലങ്ങളുമെല്ലാം ഫ്രെയിലെത്തുന്ന വരകളിലൂടെ സമൂഹത്തിന്റെ നേർഛേദത്തിന്റെ കാഴ്ചക്കാരായി നമ്മളെ നിറുത്തിക്കുന്നാണ് ലാൽകുമാർ കെയുടെ ചിത്രങ്ങൾ പോലും അതാര്യമല്ലാത്തതും സ്പർശിക്കുന്നുമായ ചിത്രങ്ങളിൽ ജീവിത സാഹചര്യത്തിന്റെ നിരവധി തലങ്ങൾ നമുക്ക് കാണാനാകും. സർക്കാർ ജോലിക്കിടയിലും ഏറെ ഇഷ്ടപ്പെടുന്ന വരകൾ സമയം കണ്ടെത്തിയ ലാൽകുമാർ, സർക്കാർ സർവ്വീസിൽ നിന്ന് പിരിഞ്ഞുതിനുശേഷം യാത്രകളിലൂടെ വിവിധങ്ങളായ പ്രമേയങ്ങൾ പുതുതായും കണ്ടെത്തി. ആക്ഷേപഹാസ്യത്തിന്റെ നോവിക്കാത്ത മുനകളും മതേതര ഇടതു പക്ഷ മനസിന്റെ വിഹ്വലതകളും സ്കെച്ചുകളിൽ കാണാം.
ഈ ചിത്രങ്ങൾ വൈലോപ്പള്ളി സംസ്കൃതി ഭവനിൽ പ്രദർശനം തുടരുമ്പോൾ ഏറെ ഉചിതമായിരിക്കുന്നത് `ബഹുസ്വരം’ എന്ന പേരു തന്നെയാണ്. മാർച്ച് 10ന് ട്രിവ ആർട്ട് ഗ്യാലറി സംഘടിപ്പിച്ചിരിക്കുന്ന ലാൽകുമാർ കെയുടെ ചിത്ര പ്രദർശനം വിഖ്യാത ശില്പിയും ചിത്രകാരനുമായ എൻ എൻ റിംസൺ ഉദ്ഘാടനം ചെയ്തു. നൂറോളം വരകൾ പ്രദർശനത്തിനുണ്ട്. ഈ മാസം 18 ം തീയതി ബുധനാഴ്ച് പ്രദർശനം അവസാനിക്കും.
സന്തോഷ് രാജശേഖരൻ
