കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കെ.എസ്.ആര്‍.ടി.സി വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളര്‍ച്ച നേടുന്നു. 2023ല്‍ ശരാശരി പ്രതിദിന യാത്രക്കാര്‍ 19.35 ലക്ഷമായിരുന്നത് നടപ്പുവര്‍ഷം ജനുവരി 31ന് 14.63% വര്‍ദ്ധനയോടെ 22.18 ലക്ഷമായി. 2021ല്‍ പ്രതിദിന സര്‍വീസുകള്‍ ശരാശരി 7.93 ലക്ഷം കിലോമീറ്ററില്‍ നിന്നും ജനുവരി 31ന് 14.78 ലക്ഷമായി.
അഞ്ച് വര്‍ഷത്തിനിടെ ആധുനിക ആഡംബര സ്ലീപ്പര്‍ അടക്കം 808 ബസുകള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ 687 എണ്ണം നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലുമായിട്ടാണ് സര്‍വീസ്. നഷ്ടത്തിലായിരുന്ന റൂട്ടുകളും ട്രിപ്പുകളും പുന:ക്രമീകരിച്ചും കൂടുതല്‍ വരുമാനം ലഭ്യമാകാന്‍ ഡെഡ് ട്രിപ്പുകള്‍ ഒഴിവാക്കിയും യൂണിറ്റ് മാറ്റി സര്‍വീസ് നടത്തിയുമാണ് നേട്ടമുണ്ടാക്കിയത്.
The post ലക്ഷക്കണക്കിന് യാത്രക്കാര്‍, കോടികളുടെ വരുമാനം appeared first on Village News TV.
