പാറശാല : പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്തു.ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കള്ളന്മാർ മുറിച്ച് കടത്തിയത്.
ലക്ഷങ്ങൾ വിലവരുന്ന മരമാണ് നഷ്ടപ്പെട്ടത്.രാത്രിയിലും പകലുമായി എട്ടോളം സുരക്ഷാ ജീവനക്കാർ ജോലി നോക്കുന്ന ആശുപത്രിൽ നിന്നാണ് ചന്ദന മരം നഷ്ടപ്പെട്ടത്.
The post പൊലീസ് കേസെടുത്തു appeared first on Village News TV.
