മഴ മുന്നറിയിപ്പ് – Village News TV

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടി മിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. മധ്യ-തെക്കന്‍ ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ സാധ്യതയുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.




Leave a Reply

Your email address will not be published. Required fields are marked *

Back To Top