അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ എല്ലാ കേന്ദ്രങ്ങളും കനത്ത തിരിച്ചടി നേരിടു’മെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറഗ്ചി തുറന്നടിച്ചു.
അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ഇറാന്‍റെ ബലിസ്റ്റിക് മിസൈല്‍ പരിധിയിലാണെന്നും അറഗ്ചിഅര്‍മാഡ അതിവേഗം നീങ്ങുകയാണെന്നും കരുത്തുറ്റ പടക്കപ്പലാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നുമുള്ള ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്കാണ് ഇറാന്‍റെ മുന്നറിയിപ്പ്. അമേരിക്ക സൈന്യത്തെ കടലില്‍ കൊണ്ട് വിന്യസിച്ചാലും ഇറന്‍ ഭയക്കില്ലെന്നും യുദ്ധമെങ്കില്‍ യുദ്ധം നേരിടാന്‍ ഇറാന്‍ ഒരുക്കമാണെന്നും ടെഹ്റാന്‍ നേരത്തെ തുറന്നടിച്ചിരുന്നു. അതേസമയം, അയല്‍രാജ്യങ്ങളെ ഇറാന്‍ ആക്രമിക്കില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
The post ‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’ appeared first on Village News TV.
