രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾക്കും സർവ്വകലാശാലകൾക്കുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എം.ബി.ബി.എസ് കോഴ്സിന്റെ നിശ്ചിത പഠനകാലയളവായ 4.5 വർഷത്തേക്ക് മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നാണ് കമ്മീഷന്റെ ഉത്തരവ്. ചില സ്ഥാപനങ്ങൾ അഞ്ച് മുതൽ അഞ്ചര വർഷം വരെ ഫീസ് ഈടാക്കുന്നു എന്ന പരാതികളെത്തുടർന്നാണ് നടപടി.
