തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

വിതുര : തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. ചാരുപാറ,പേരയത്തുപാറ,ചേന്നൻപാറ,തോട്ടുമുക്ക്, കന്നുകാലിവനം,മണലയം പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ അവസ്ഥയും വിഭിന്നമല്ല.തെരുവുനായ്ക്കളുടെ എണ്ണംഅനുദിനം വർദ്ധിക്കുകയാണ്.

പേവിഷബാധയുള്ള നായകളും ഇക്കൂട്ടത്തിലുണ്ട്. ഇവയെ പേടിച്ച് റോഡരികിലൂടെ നടക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.അനവധി പേർ‌ ഇതിനകം തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. വീടുകളിലും പൗൾട്രി ഫാമുകളിലും വരെ കയറി കോഴികളെ പിടികൂടിയ സംഭവവുമുണ്ട്. പൊൻമുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും തെരുവുനായകൾ തമ്പടിച്ചിരുക്കുകയാണ്.തിരക്കേറിയ വിതുരകലുങ്ക് ജംഗ്ഷൻ നായ്ക്കളുടെ പിടിയിലമ‌ർന്നിട്ട് മാസങ്ങളേറയായിട്ടും നടപടികളില്ല.

The post തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം appeared first on Village News TV.

Leave a Reply

Your email address will not be published. Required fields are marked *

Back To Top