ഡീസൽ വില കുതിക്കും – Village News TV
ഡീസൽ വില കുതിക്കും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തിയാൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പുതിയ വ്യാപാര കരാറുകളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത് പൂര്‍ണമായും നിറുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ഗുജറാത്തിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ഉൽപ്പാദന ശേഷിയുള്ള നയാര എനർജി റഷ്യയിൽ നിന്നുള്ള എണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നയാരയുടെ 49.13 ശതമാനം […]
പോക്സോ കേസിൽ ജോൽസ്യൻ അറസ്റ്റിൽ – Village News TV
പോക്സോ കേസിൽ ജോൽസ്യൻ അറസ്റ്റിൽ കൊല്ലം : ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോൽസ്യൻ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെയാണ് ഭരണിക്കാവിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ […]
ആറ്റുകാൽ പൊങ്കാല മഹോത്സവം – Village News TV
ആറ്റുകാൽ പൊങ്കാല മഹോത്സവം തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും.സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്.അപൂർവമായിട്ടാണ് വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്.23ന് വൈകിട്ട് 4.35നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്. ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30ന്.മാർച്ച് 1ന് രാവിലെ […]
പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു – Village News TV
പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23ൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച, 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. https://cmprathibhapuraskaram.kerala.gov.in വഴി ഫെബ്രുവരി 20 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308, ഇമെയിൽ: dcecmscholarship@gmail.com . Touch once in screen for audio! Call to […]
തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി
തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി ബാലരാമപുരം : തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ടില്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. കൈതോട്ടുകോണം ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച കൊടിക്കൂറ ഘോഷയാത്രക്ക് റെയിൽവേ ക്രോസ് ജംഗ്ഷനിൽ ക്ഷേത്രഉപദേശകസമിതി സ്വീകരണം നൽകി, ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.തൃക്കൊടിയേറ്റ് നടന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആറോട്ടോടെ 17ന് സമാപിക്കും. എം.എൽ.എമാരായ […]
ജനവാസമേഖലയിൽ കാട്ടുപന്നി കണ്ടെത്തിയത് പേട്ട ഭഗത്‌സിംഗ് റോഡിൽ
ജനവാസമേഖലയിൽ കാട്ടുപന്നി കണ്ടെത്തിയത് പേട്ട ഭഗത്‌സിംഗ് റോഡിൽ തിരുവനന്തപുരം: നഗരമദ്ധ്യത്തിലിറങ്ങിയ കാട്ടുപന്നിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. അഞ്ചുദിവസം മുൻപ് രാത്രിയിൽ പേട്ട ഭഗത് സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലുള്ള കാക്കോട് ലെയ്നിൽ കണ്ട കാട്ടുപന്നിയെ പിടികൂടാനാണ് അന്വേഷണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെയാണ് കൗൺസിലർ എസ്.പി.ദീപക്കിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെ നടപടി.അസോസിയേഷൻ സെക്രട്ടറി എം.എസ്.ഷിബു വാർഡ് കൗൺസിലറെ വിവരമറിയിച്ചിരുന്നു. കാക്കോട് ലെയിനിലെ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിലാണ് അഞ്ചുദിവസം മുൻപ് […]
നാഷണൽ റിസർച്ച് കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്‌സ്‌പോയും
നാഷണൽ റിസർച്ച് കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്‌സ്‌പോയും തിരുവനന്തപുരം : കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുമായി മൂന്ന് ദിവസത്തെ ‘നാഷണൽ റിസർച്ച് കോൺഫറൻസും”ഹയർ എഡ്യൂക്കേഷൻ എക്സ്‌പോയും ഇന്ന് വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘ഗവേഷണത്തിൽ നിന്ന് പ്രയോഗത്തിലേക്ക്” എന്നതാണ്. എക്‌സ്‌പോ ഇന്ന് രാവിലെ 10ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നാഷണൽ റിസർച്ച് കോൺഫറൻസിന്റെ ഔദ്യോഗിക […]
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം
വിതുര : തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. ചാരുപാറ,പേരയത്തുപാറ,ചേന്നൻപാറ,തോട്ടുമുക്ക്, കന്നുകാലിവനം,മണലയം പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ അവസ്ഥയും വിഭിന്നമല്ല.തെരുവുനായ്ക്കളുടെ എണ്ണംഅനുദിനം വർദ്ധിക്കുകയാണ്. പേവിഷബാധയുള്ള നായകളും ഇക്കൂട്ടത്തിലുണ്ട്. ഇവയെ പേടിച്ച് റോഡരികിലൂടെ നടക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.അനവധി പേർ ഇതിനകം തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. വീടുകളിലും പൗൾട്രി ഫാമുകളിലും വരെ കയറി കോഴികളെ പിടികൂടിയ സംഭവവുമുണ്ട്. പൊൻമുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും തെരുവുനായകൾ തമ്പടിച്ചിരുക്കുകയാണ്.തിരക്കേറിയ വിതുരകലുങ്ക് […]
അമർത്യ സെന്നിനും റൊമില ഥാപ്പർക്കും ചെന്നിത്തലയുടെ തുറന്ന കത്ത്
അമർത്യ സെന്നിനും റൊമില ഥാപ്പർക്കും ചെന്നിത്തലയുടെ തുറന്ന കത്ത് തിരുവനന്തപുരം: കേരള സർക്കാർ 15-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന “ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി” എന്ന സെമിനാറിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ടു പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റൊമില ഥാപ്പർ,ഡോ. ശകുന്തള തിൽസ്റ്റെഡ്,ഫാറൂഖ് അബ്ദുള്ള, കനിമൊഴി എന്നിവർക്ക് രമേശ് ചെന്നിത്തല തുറന്ന കത്തയച്ചു. ഫാസിസ്റ്റ് സ്വഭാവം പുലർത്തുകയും വലതുപക്ഷവുമായി കൈകോർക്കുകയും നൂറുകണക്കിന് അഴിമതികളിൽപെടുകയും ചെയ്ത സർക്കാർ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത് മുഖംമിനുക്കാനുള്ള […]
യു കെ കിംഗ്സ് കോളേജുമായി ഗവേഷണത്തിന് കേരളം
യു കെ കിംഗ്സ് കോളേജുമായി ഗവേഷണത്തിന് കേരളം തിരുവനന്തപുരം : യു.കെ കിംഗ്സ് കോളേജുമായി പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ സഹകരിക്കുമെന്നും ഫെലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര വാർഷിക സിമ്പോസിയം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കിംഗ്സ് കോളേജ് ഹോസ്‌പിറ്റൽ സി.ഇ.ഒ കിംബർലി പിയേഴ്സ് ലണ്ടനിലെ കിംഗ്സ് കോളേജും കേരള സർക്കാരും തമ്മിലുള്ള ഗവേഷണ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്,തിരുവനന്തപുരം […]
