കോഓര്‍ഡിനേറ്റര്‍മാരുടെ താൽക്കാലിക നിയമനം – Village News TV
കോഓര്‍ഡിനേറ്റര്‍മാരുടെ താൽക്കാലിക നിയമനം ആലപ്പുഴ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 19 വിജ്ഞാൻവാടികളില്‍ കോഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീൽഡ് പ്രവര്‍ത്തകരായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ സ്വന്തം ജില്ലയില്‍ മാത്രം അപേക്ഷിക്കണം . പ്രായ പരിധി 21-45 വയസ്സ്. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8000 […]
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി: താല്‍പര്യപത്രം ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമി വില്‍ക്കാന്‍ തയാറുള്ള പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി, മുക്കം നഗരസഭകളിലെയും ഭൂവുടമകളില്‍നിന്ന് ആദിവാസി പുനരധിവാസ വികസന മിഷന്‍ താല്‍പര്യപത്രം ക്ഷണിച്ചു.ഭൂമിയുടെ ഉടമസ്ഥര്‍, അപേക്ഷയോടൊപ്പം വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള നിയമകുരുക്കുകളില്‍ ഉള്‍പ്പെടാത്ത […]
ദേശീയ ഗവേഷണ സമ്മേളനത്തിന് തുടക്കം – Village News TV
ദേശീയ ഗവേഷണ സമ്മേളനത്തിന് തുടക്കം തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഗവേഷണ സമ്മേളനത്തിന് തുടക്കമായി. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമ്പദ് വ്യവസ്ഥ സാമൂഹിക നീതിയിൽ അധിഷ്ഠിതമാകണമെന്ന് മന്ത്രി പറഞ്ഞു. കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിലുള്ള അറിവ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. സൂക്ഷ്മ ജീവശാസ്ത്രത്തെ ദൃശ്യകലയിലൂടെ അവതരിപ്പിക്കുന്ന നൂതന ശാസ്ത്ര ആശയവിനിമയ ഉപകരണമായ […]
നാട്ടുകാരും പഞ്ചായത്ത് അംഗവും കള്ളിക്കാട് പഞ്ചായത്തിലെ റോഡ് പണി തടഞ്ഞു
കാട്ടാക്കട : കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വ്ളാവെട്ടി മുതൽ കിക്മ കോളേജ് വരെയുള്ള റോഡ് റീടാറിംഗ് അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് വാർഡ് അംഗവും നാട്ടുകാരും രംഗത്ത്. തിങ്കളാഴ്ച ടാറിംഗ് നടത്താനായി വെള്ളിയാഴ്ച ഉൾപ്പെടെ വൃത്തിയാക്കൽ ജോലി നടന്നിരുന്നു. എന്നാൽ വൃത്തിയാക്കിയ ഇടങ്ങളിലെ കുഴികളിൽ മണ്ണ് ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് പഞ്ചായത്തംഗം ചിത്ര ഉദയൻ ഗ്രാമപഞ്ചായത്ത് എ.ഇ ഉണ്ണികൃഷ്ണനെ അറിയിച്ചു. ഇവർ നടത്തിയ സ്ഥലപരിശോധനയിൽ കുഴികളിലെ മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. കോൺട്രാക്ടറെ വിളിച്ചുവരുത്തി വൃത്തിയാക്കിയ ശേഷമേ ടാറിംഗ് […]
ഫാര്‍മസിസ്റ്റ് നിയമനം
പെരുമണ്ണ ക്ലാരി കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലിക- ദിവസവേതന അടിസ്ഥാനത്തില്‍ ഫര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12ന് പെരുമണ്ണക്ലാരി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. യോഗ്യത- കേരള പി.എസ്.സി.അംഗീകരിച്ച ഡി.ഫാം /ബി.ഫാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍ – 0483-2694554. The post ഫാര്‍മസിസ്റ്റ് നിയമനം appeared first on Village News TV.
സാങ്കേതികവിദ്യയുടെ അടിമകളാകരുത്
ന്യൂഡൽഹി : സാങ്കേതികവിദ്യയുടെ അടിമകളാകരുതെന്നും നിർമിത ബുദ്ധിയെ(എ.ഐ.) പഠനത്തിന് പകരമായി ഉപയോഗിക്കുന്നതിനുപകരം മാർഗനിർദേശങ്ങൾക്കായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപതാമത് പരീക്ഷാ പേ ചർച്ചയുടെ രണ്ടാംഭാഗത്തിൽ കോയമ്പത്തൂർ, റായ്പുർ, ഗുവാഹാട്ടി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് കുട്ടികൾ ഫോണുകൾക്ക് അടിപ്പെട്ടിരിക്കുകയാണ്. ഫോണില്ലാതെ ഭക്ഷണംപോലും കഴിക്കാതായിരിക്കുന്നു. എ.ഐ.യെയും ഫോണുകളെയും നമ്മുടെ ഉടമകളാകാൻ അനുവദിക്കരുത്’’ -അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രവർത്തിക്കാൻ തീരുമാനിക്കുന്നിടത്താണ് നല്ല നേതാവുണ്ടാകുന്നതെന്നും തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതല്ല, പകരം നിങ്ങളുടെ ആശയങ്ങൾ 10 പേരോടെങ്കിലും വ്യക്തമായും ഫലപ്രദമായും […]
സ്ത്രീ ശാക്തീകരണ പദ്ധതിയിൽ സീറ്റ് ഒഴിവ്
സ്ത്രീ ശാക്തീകരണ പദ്ധതിയിൽ സീറ്റ് ഒഴിവ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും,കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ സീറ്റ് ഒഴിവ്. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം […]
‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’
അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ എല്ലാ കേന്ദ്രങ്ങളും കനത്ത തിരിച്ചടി നേരിടു’മെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറഗ്ചി തുറന്നടിച്ചു. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ഇറാന്‍റെ ബലിസ്റ്റിക് മിസൈല്‍ പരിധിയിലാണെന്നും അറഗ്ചിഅര്‍മാഡ അതിവേഗം നീങ്ങുകയാണെന്നും കരുത്തുറ്റ പടക്കപ്പലാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നുമുള്ള ഡോണള്‍ഡ് […]
കേന്ദ്രത്തിന്റെ രണ്ട് വമ്പൻ പദ്ധതികൾ – Village News TV
കേന്ദ്രത്തിന്റെ രണ്ട് വമ്പൻ പദ്ധതികൾ തിരുവനന്തപുരം : കേരളത്തിലെ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾക്കുകൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതികളെക്കുറിച്ച് സുരേഷ് ഗോപി അറിയിച്ചത്. Touch once in screen for audio! Call to book Early […]
സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ – Village News TV
സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ തിരുവനന്തപുരം : അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാറെ മ്യൂസിയം പൊലീസ് അറസ്റ്രുചെയ്തു. ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിഫലമായി 10 […]
