ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് സമീപമായിരുന്നു പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്. വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പുക കണ്ടയുടൻ പുറത്തേക്ക് ചാടിയതിനാൽ ദുരന്തം ഒഴിവായി. ഒറ്റശേഖരമംഗലം സ്വദേശിയായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ നായരും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. ഇവർ കാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി മാറുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. The […]
ശബരിമല മണ്ഡലകാലം – Village News TV
ശബരിമല മണ്ഡലകാലം കൊച്ചി: ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്ത് ജീവനക്കാർ നടത്തിയ ലക്ഷങ്ങളുടെ പണമിടപാടുകളിൽ വിശദാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഈസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരം ശേഖരിച്ച് പരിശോധിക്കണം. ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് ജസ്റ്റിസ് വി.രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. ക്രിമിനൽ അന്വേഷണത്തിനായി സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പടുത്തിയതായി ബോർഡ് അറിയിച്ചു. വിഷയം മാർച്ച് […]
നിയന്ത്രണങ്ങളുമായി ആർബിഐ – Village News TV
നിയന്ത്രണങ്ങളുമായി ആർബിഐ വായ്പ തിരിച്ച് പിടിക്കുന്ന നടപടികളിൽ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകൾ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. വായ്പ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരൻ നൽകിയ പരാതി തീർപ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെടുരുത്. വായ്പക്കാരുമായി […]
അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ മോഷണം
അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ മോഷണം തിരുവനന്തപുരം: അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഇവ. മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാമ്പിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കാറുണ്ട്. ബുധനാഴ്ച രാത്രി ക്യാമ്പിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈറ്റ് സെറ്റിംഗ്സുകൾക്കായി ക്യാമ്പിനുപുറത്തുള്ള 18 പേർ എത്തിയിരുന്നതായും […]
ബെംഗളൂരുവിൽ വാഹനാപകടം – Village News TV
ബെംഗളൂരുവിൽ വാഹനാപകടം ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്‌യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്‌യുവി 700-ൽ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതിൽ […]
തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ
തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ ടോക്കിയോ : ക്രൂഡ് ഓയിലിന്റെ പേരിൽ അടക്കം ബീജിംഗുമായുള്ള സംഘർഷത്തിനിടയിൽ ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി ജപ്പാൻ. ചൈനയിൽ നിന്നുള്ള മത്സ്യ ബന്ധന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. പരിശോധനകൾക്കായി നിർത്താൻ ആവശ്യപ്പെട്ട ശേഷവും കപ്പൽ നങ്കൂരമിടാൻ തയ്യാറാവാതെ വന്നതിന് പിന്നാലെയാണ് ജപ്പാന്റെ നടപടിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ജപ്പാന്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ […]
യുഎഇ പാസ്‌പോര്‍ട്ട് ശക്തം – Village News TV
യുഎഇ പാസ്‌പോര്‍ട്ട് ശക്തം ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടില്‍ ആദ്യ മൂന്നില്‍ ഇടംനേടി യുഎഇയുടെ പാസ്‌പോര്‍ട്ട്. സിംഗപ്പൂര്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യ പാസ്‌പോര്‍ട്ട് റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തി. ഇത്തവണ 75ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 56 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. എത്ര രാജ്യങ്ങള്‍ വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കി, വിദേശ ടൂറിസ്റ്റുകളുടെ അഭിപ്രായം, അയാട്ടയില്‍ നിന്നുള്ള ഡാറ്റകള്‍ എന്നിവയെല്ലാം പരിശോധിച്ച് ഓരോ വര്‍ഷവും […]
കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട!
കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട! കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ വിമാനത്തിലെ മൂന്ന് യാത്രക്കാരാണ് പിടിയിലായത്. വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 5 എന്നിവിടങ്ങളിൽ നടത്തിയ കർശന പരിശോധനയിലാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തിയത്. ആദ്യ പരിശോധനയിൽ ഹാഷിഷ് കൈവശം വെച്ച ഒരാളെയും, തുടർന്ന് നടത്തിയ പരിശോധനകളിൽ മറ്റ് രണ്ട് യാത്രക്കാരെയുമാണ് ലഹരിമരുന്നുമായി കസ്റ്റംസ് സംഘം പിടികൂടിയത്. […]
ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു
ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു ന്യൂഡൽഹി : ഇന്ത്യയ്ക്കുവേണ്ടി 16 ഏകദിനവും 57 ട്വന്റി 20 യും കളിച്ച സഞ്ജു സാംസണ് ലോകകപ്പിൽ അരങ്ങേറ്റ മത്സരമായിരുന്നു കഴിഞ്ഞ ദിവസം. 2024 ട്വന്റി 20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് ഒരു മത്സരംപോലും കളിക്കാൻ അവസരം കിട്ടിയില്ല. ഇക്കുറിയും ആദ്യ മത്സരത്തിൽ സഞ്ജു ഇലവനിലുണ്ടായിരുന്നില്ല. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് വിശ്രമം നൽകിയതോടെയാണ് നമീബിയക്കെതിരേ ഓപ്പണറായി എത്തിയത്. നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും […]
അഭ്യൂഹങ്ങൾക്ക് വിരാമം
പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മദ്ധ്യമേഖലാ ജാഥയുടെ പോസ്റ്ററും മാലകളും കൊണ്ടുവച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സൂചന. പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവാണെന്ന് കണ്ടെത്തി. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്. കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെക്കൊണ്ട് ആരെങ്കിലും ചെയ്യിച്ചതാണോ എന്ന് സിപിഎമ്മും കോൺഗ്രസും ഒരുപോലെ സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഇരുമുന്നണികളും തമ്മിൽ പരസ്‌പരം ആരോപണം ഉന്നയിക്കുകയാണ്. […]
