ഇന്ത്യയിലേക്ക് വരുന്നത് 8850 കോടി രൂപയുടെ വൻനിക്ഷേപം, യുഎഇയുടെ വമ്പൻ നീക്കത്തിൽ കോളടിച്ച് വിപണി
കൊച്ചി : രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) സമ്മാൻ കാപ്പിറ്റലിനെ അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐ.എച്ച്.സി) ഏറ്റെടുത്തു. ആദ്യഘട്ടത്തിൽ 5,652 കോടി രൂപയുടെ നിക്ഷേപം നടത്തി. മുൻഗണനാ ഓഹരികൾ, വാറന്റുകൾ ഉൾപ്പെടെ 41.5 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമാണ് ഐ.എച്ച്.സി നേടിയത്. ഒന്നര വർഷത്തിനുള്ളിൽ 3,198 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ സമ്മാൻ കാപ്പിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐ.എച്ച്.സി കരസ്ഥമാക്കും. ആഗോളതലത്തിൽ 22.4 ലക്ഷം കോടി […]
ചുട്ടുപൊള്ളിക്കുന്നത് ‘ഹീറ്റ് ഡോം’ ! അസഹ്യമായ തോതിൽ ചൂട് അനുഭവപ്പെടുന്ന പ്രതിഭാസം
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് മനുഷ്യശരീരത്തിൽ അസഹ്യമായ തോതിൽ അനുഭവപ്പെടുന്നത് ‘ഹീറ്റ് ഡോം’ പ്രതിഭാസം കാരണമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദമുള്ള ഒരു പ്രദേശം കുടപോലെ ചൂടുള്ള വായുവിനെ പ്രത്യേക സ്ഥലത്ത് തളച്ചിടുന്ന പ്രതിഭാസമാണിത്. സാധാരണ ചൂടുവായു മുകളിലേക്ക് ഉയർന്നുപോയി തണുക്കുകയാണ് പതിവ്. എന്നാൽ, ഹീറ്റ് ഡോം ഉള്ളപ്പോൾ മുകളിൽ നിന്നുള്ള ഉയർന്ന മർദ്ദം ഈ വായുവിനെ താഴേക്ക് അമർത്തുന്നു. ഇങ്ങനെ താഴേക്ക് അമർത്തപ്പെടുന്ന വായു കൂടുതൽ ചൂടാകും. മേഘങ്ങൾ ഉണ്ടാകുന്നത് തടയും. ഇത് കഠിനമായ […]
വീട്ടിൽ ഇവർ എത്താറുണ്ടോ, നടക്കുന്നത് തട്ടിപ്പിന്റെ പുതിയ വേർഷൻ
തൊടുപുഴ: കൈനീട്ടി യാചിക്കുന്ന പരമ്പരാഗത ഭിക്ഷാടകർക്കൊപ്പം ഹൈടെക് ഭിക്ഷാടനവും നഗരത്തിൽ വർദ്ധിക്കുന്നു. മാന്യമായ വസ്ത്രം ധരിച്ചെത്തി ചാരിറ്റിയുടെയും മറ്റും പേരിലാണ് പുതിയ തട്ടിപ്പ്. അനാഥാലയങ്ങളിലേക്കെന്ന് പറഞ്ഞ് പഴയ വസ്ത്രങ്ങൾ ശേഖരിച്ച് ഡ്രൈക്ലീൻ ചെയ്ത് പാതയോരങ്ങളിൽ വിൽക്കുന്ന സംഭവങ്ങളും ധാരാളമാണ്. ബസ് സ്റ്റാൻഡുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ തട്ടിപ്പ്. ചിലർ നാട്ടിലെ അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് തട്ടിപ്പിനിറങ്ങുന്നത്. സ്ഥാപനത്തെപ്പറ്റി കൂടുതൽ ചോദിച്ചാൽ മുങ്ങുന്നതാണ് ഇത്തരക്കാരുടെ രീതി. കഴുത്തിൽ തിരിച്ചറിയൽ കാർഡ് ധരിച്ച് […]
‘വിഷുക്കൈനീട്ട’വുമായി സപ്ലൈകോ, 1250 രൂപയ്ക്ക് 16 സാധനങ്ങള്‍; ഈസ്റ്റര്‍- വിഷു ചന്ത ഇന്ന് മുതല്‍
തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ നാളെ തുടങ്ങും. ഇന്ന് മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സ്ഗിനേച്ചര്‍ മാര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ചന്ത പ്രവര്‍ത്തിക്കുക. കൂടാതെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 ഇന […]
കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ്; റീചാര്‍ജ് പരിധി 5,000 രൂപയായി
യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് (ട്രാവല്‍ കാര്‍ഡ്) സംവിധാനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ നടപ്പിലാക്കി. കാര്‍ഡിന്റെ പരമാവധി റീചാര്‍ജ് പരിധി 3,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. ബസുകളില്‍ പണം കൈവശം വയ്ക്കാതെ എടിഎം കാര്‍ഡ് പോലെ സൈ്വപ്പ് ചെയ്ത് ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന ഈ സംവിധാനം കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. റീചാര്‍ജ് ചെയ്യുന്ന യാത്രക്കാര്‍ക്ക് അധിക ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. 1,000 മുതല്‍ 1,999 രൂപ വരെ […]
ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്കു ബാധ്യതയില്ല
പ്രയാഗ്രാജ്: ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല് സിങ്് വ്യക്തമാക്കി. നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്ക് മാത്രമേ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞു. നിയമപരമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല. ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി […]
മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികനായ ബി.ഡി.എസ് വിദ്യാര്‍ഥിയുടെ ആശ്രിതര്‍ക്ക് അദാനി പോര്‍ട്ട്സ് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായി ജില്ലാ കലക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് നല്കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് തുക അനുവദിച്ചത്. 2024 മാര്‍ച്ച് 19ന് വിഴിഞ്ഞം ബാലരാമപുരം റോഡില്‍ മുക്കോല പെട്രോള്‍ പമ്പിന് […]
ബംഗാളില്‍ പോലിസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ പോലിസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥലംമാറ്റിയത്. പോലിസ് സ്റ്റേഷനുകളുടെ ചുമതലയുള്ള 173 പോലിസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സ്ഥലംമാറ്റ നടപടിയെന്നാണ് കമ്മീഷന് പറയുന്നത്. മമത ബാനര്‍ജിയുടെ മണ്ഡലമായ ഭബാനിപൂരിലും, നന്ദിഗ്രാമിലും അടക്കം ഉദ്യോഗസ്ഥരെ മാറ്റി. കൂച് ബെഹാര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ഭും, പശ്ചിം മേദിനിപുര്‍, ഹൗറ, നോര്‍ത്ത്-സൗത്ത് 24 പര്‍ഗനാസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സ്പെഷ്യല്‍ ടാസ്ക് ഫോസില്‍ ഉണ്ടായിരുന്ന […]
നേതാക്കളെ വധിച്ചാല്‍ ഗൂഗിള്‍
ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും കേന്ദ്രസർക്കാർ അനാസ്ഥയും സൃഷ്ടിച്ച പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2,078.50 രൂപയാണ് വില. ഇതിനുമുമ്പ് മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല. ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 913 രൂപയാണ് വില. മാർച്ച് […]
