സ്ത്രീ ശാക്തീകരണ പദ്ധതിയിൽ സീറ്റ് ഒഴിവ്
സ്ത്രീ ശാക്തീകരണ പദ്ധതിയിൽ സീറ്റ് ഒഴിവ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും,കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ സീറ്റ് ഒഴിവ്. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം […]
‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’
അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ എല്ലാ കേന്ദ്രങ്ങളും കനത്ത തിരിച്ചടി നേരിടു’മെന്ന് അല്‍ ജസീറയ്ക്ക് നല്കിയ അഭിമുഖത്തില്‍ അറഗ്ചി തുറന്നടിച്ചു. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ഇറാന്റെ ബലിസ്റ്റിക് മിസൈല്‍ പരിധിയിലാണെന്നും അറഗ്ചിഅര്മാഡ അതിവേഗം നീങ്ങുകയാണെന്നും കരുത്തുറ്റ പടക്കപ്പലാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നുമുള്ള ഡോണള്‍ഡ് […]
കേന്ദ്രത്തിന്റെ രണ്ട് വമ്പൻ പദ്ധതികൾ – Village News TV
കേന്ദ്രത്തിന്റെ രണ്ട് വമ്പൻ പദ്ധതികൾ തിരുവനന്തപുരം : കേരളത്തിലെ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾക്കുകൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതികളെക്കുറിച്ച് സുരേഷ് ഗോപി അറിയിച്ചത്. Touch once in screen for audio! Call to book Early […]
സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ – Village News TV
സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ തിരുവനന്തപുരം : അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാറെ മ്യൂസിയം പൊലീസ് അറസ്റ്രുചെയ്തു. ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിഫലമായി 10 […]
ഡീസൽ വില കുതിക്കും – Village News TV
ഡീസൽ വില കുതിക്കും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തിയാൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പുതിയ വ്യാപാര കരാറുകളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത് പൂര്‍ണമായും നിറുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ഗുജറാത്തിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ഉൽപ്പാദന ശേഷിയുള്ള നയാര എനർജി റഷ്യയിൽ നിന്നുള്ള എണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നയാരയുടെ 49.13 ശതമാനം […]
പോക്സോ കേസിൽ ജോൽസ്യൻ അറസ്റ്റിൽ – Village News TV
പോക്സോ കേസിൽ ജോൽസ്യൻ അറസ്റ്റിൽ കൊല്ലം : ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോൽസ്യൻ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെയാണ് ഭരണിക്കാവിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ […]
ആറ്റുകാൽ പൊങ്കാല മഹോത്സവം – Village News TV
ആറ്റുകാൽ പൊങ്കാല മഹോത്സവം തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും.സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്.അപൂർവമായിട്ടാണ് വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്.23ന് വൈകിട്ട് 4.35നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്. ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30ന്.മാർച്ച് 1ന് രാവിലെ […]
പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു – Village News TV
പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23ൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച, 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. https://cmprathibhapuraskaram.kerala.gov.in വഴി ഫെബ്രുവരി 20 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308, ഇമെയിൽ: dcecmscholarship@gmail.com . Touch once in screen for audio! Call to […]
തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി
തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി ബാലരാമപുരം : തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ടില്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. കൈതോട്ടുകോണം ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച കൊടിക്കൂറ ഘോഷയാത്രക്ക് റെയിൽവേ ക്രോസ് ജംഗ്ഷനിൽ ക്ഷേത്രഉപദേശകസമിതി സ്വീകരണം നൽകി, ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.തൃക്കൊടിയേറ്റ് നടന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആറോട്ടോടെ 17ന് സമാപിക്കും. എം.എൽ.എമാരായ […]
ജനവാസമേഖലയിൽ കാട്ടുപന്നി കണ്ടെത്തിയത് പേട്ട ഭഗത്സിംഗ് റോഡിൽ
ജനവാസമേഖലയിൽ കാട്ടുപന്നി കണ്ടെത്തിയത് പേട്ട ഭഗത്സിംഗ് റോഡിൽ തിരുവനന്തപുരം: നഗരമദ്ധ്യത്തിലിറങ്ങിയ കാട്ടുപന്നിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. അഞ്ചുദിവസം മുൻപ് രാത്രിയിൽ പേട്ട ഭഗത് സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലുള്ള കാക്കോട് ലെയ്നിൽ കണ്ട കാട്ടുപന്നിയെ പിടികൂടാനാണ് അന്വേഷണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെയാണ് കൗൺസിലർ എസ്.പി.ദീപക്കിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെ നടപടി.അസോസിയേഷൻ സെക്രട്ടറി എം.എസ്.ഷിബു വാർഡ് കൗൺസിലറെ വിവരമറിയിച്ചിരുന്നു. കാക്കോട് ലെയിനിലെ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിലാണ് അഞ്ചുദിവസം മുൻപ് […]
