Author: admin

ബെംഗളൂരുവിൽ വാഹനാപകടം – Village News TV

ബെംഗളൂരുവിൽ വാഹനാപകടം ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്‌യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്‌യുവി 700-ൽ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതിൽ […]

തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ

തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ ടോക്കിയോ : ക്രൂഡ് ഓയിലിന്റെ പേരിൽ അടക്കം ബീജിംഗുമായുള്ള സംഘർഷത്തിനിടയിൽ ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി ജപ്പാൻ. ചൈനയിൽ നിന്നുള്ള മത്സ്യ ബന്ധന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. പരിശോധനകൾക്കായി നിർത്താൻ ആവശ്യപ്പെട്ട ശേഷവും കപ്പൽ നങ്കൂരമിടാൻ തയ്യാറാവാതെ വന്നതിന് പിന്നാലെയാണ് ജപ്പാന്റെ നടപടിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ജപ്പാന്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ […]

യുഎഇ പാസ്‌പോര്‍ട്ട് ശക്തം – Village News TV

യുഎഇ പാസ്‌പോര്‍ട്ട് ശക്തം ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടില്‍ ആദ്യ മൂന്നില്‍ ഇടംനേടി യുഎഇയുടെ പാസ്‌പോര്‍ട്ട്. സിംഗപ്പൂര്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യ പാസ്‌പോര്‍ട്ട് റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തി. ഇത്തവണ 75ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 56 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. എത്ര രാജ്യങ്ങള്‍ വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കി, വിദേശ ടൂറിസ്റ്റുകളുടെ അഭിപ്രായം, അയാട്ടയില്‍ നിന്നുള്ള ഡാറ്റകള്‍ എന്നിവയെല്ലാം പരിശോധിച്ച് ഓരോ വര്‍ഷവും […]

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട!

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട! കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ വിമാനത്തിലെ മൂന്ന് യാത്രക്കാരാണ് പിടിയിലായത്. വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 5 എന്നിവിടങ്ങളിൽ നടത്തിയ കർശന പരിശോധനയിലാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തിയത്. ആദ്യ പരിശോധനയിൽ ഹാഷിഷ് കൈവശം വെച്ച ഒരാളെയും, തുടർന്ന് നടത്തിയ പരിശോധനകളിൽ മറ്റ് രണ്ട് യാത്രക്കാരെയുമാണ് ലഹരിമരുന്നുമായി കസ്റ്റംസ് സംഘം പിടികൂടിയത്. […]

ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു

ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു ന്യൂഡൽഹി : ഇന്ത്യയ്ക്കുവേണ്ടി 16 ഏകദിനവും 57 ട്വന്റി 20 യും കളിച്ച സഞ്ജു സാംസണ് ലോകകപ്പിൽ അരങ്ങേറ്റ മത്സരമായിരുന്നു കഴിഞ്ഞ ദിവസം. 2024 ട്വന്റി 20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് ഒരു മത്സരംപോലും കളിക്കാൻ അവസരം കിട്ടിയില്ല. ഇക്കുറിയും ആദ്യ മത്സരത്തിൽ സഞ്ജു ഇലവനിലുണ്ടായിരുന്നില്ല. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് വിശ്രമം നൽകിയതോടെയാണ് നമീബിയക്കെതിരേ ഓപ്പണറായി എത്തിയത്. നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും […]

അഭ്യൂഹങ്ങൾക്ക് വിരാമം

പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മദ്ധ്യമേഖലാ ജാഥയുടെ പോസ്റ്ററും മാലകളും കൊണ്ടുവച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സൂചന. പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവാണെന്ന് കണ്ടെത്തി. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്. കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെക്കൊണ്ട് ആരെങ്കിലും ചെയ്യിച്ചതാണോ എന്ന് സിപിഎമ്മും കോൺഗ്രസും ഒരുപോലെ സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഇരുമുന്നണികളും തമ്മിൽ പരസ്‌പരം ആരോപണം ഉന്നയിക്കുകയാണ്. […]

അച്ചടക്കം അടിമത്തമാകരുതെന്ന് കോടതി – Village News TV

അച്ചടക്കം അടിമത്തമാകരുതെന്ന് കോടതി കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്കുള്ള സ്ഥലംമാറ്റം ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥാപനങ്ങളിൽ അച്ചടക്കം ആവശ്യമാണെന്നും, എന്നാൽ അത് അടിമത്തമാകരുതെന്നും ഹൈക്കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, ഭാവി സാധ്യതകളെക്കുറിച്ചും സർവീസ് മാഗസിനിൽ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ എസ്.ശിവകുമാറിനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, […]

അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം – Village News TV

അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം തിരുവനന്തപുരം : ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ലാ അക്കാഡമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ.കെ.സി.സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ അനിൽകുമാർ,അസോസിയേറ്റ് പ്രൊഫസർ ദക്ഷിണ സരസ്വതി,അസോസിയേറ്റ് പ്രൊഫസർ പ്രജിത എന്നിവർ പങ്കെടുത്തു.  Touch once in screen for audio! […]

ഗൂഗിളിനെയും ചാറ്റ് ജിപിടിയെയും ഞെട്ടിച്ച്‌ ഇന്ത്യയുടെ ‘സര്‍വം എഐ’

ബംഗലരു : ആഗോള എഐ രംഗത്തെ അതികായന്മാരായ ഗൂഗിളിനെയും ഓപ്പണ്‍ എഐയെയും പിന്നിലാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് സർവം എഐ.ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി വികസിപ്പിച്ച ‘സർവം വിഷൻ’ എന്ന ഒസിആർ (Optical Character Recognition) ടൂള്‍ ഇന്ത്യൻ ഭാഷകളിലെ രേഖകള്‍ വായിക്കുന്നതില്‍ ഗൂഗിള്‍ ജെമിനിയെക്കാളും ചാറ്റ് ജിപിടിയെക്കാളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലോകശ്രദ്ധ നേടി സർവം വിഷൻ സമീപകാലത്ത് പുറത്തിറങ്ങിയ റിപ്പോർട്ടുകള്‍ പ്രകാരം, olmOCR-Bench എന്ന ആഗോള ബെഞ്ച് മാർക്കില്‍ സർവം വിഷൻ 84.3 ശതമാനം […]

‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ്

കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നിർവഹിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഭയമില്ലാതെയും സമയബന്ധിതമായും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനം തൊഴിലാളികളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗതമായ കൈയെഴുത്ത് പരാതികളും ഓഫീസ് സന്ദർശനങ്ങളും ഒഴിവാക്കി, മൊബൈൽ ഫോണിലൂടെ തന്നെ ലളിതമായി പരാതികൾ നൽകാൻ ‘തൊഴിൽ സുരക്ഷ’ ആപ്പിലൂടെ സാധിക്കും. വോയിസ് അധിഷ്ഠിത പരാതി സമർപ്പണമാണ് […]

Back To Top