സ്‌കൂളിൽ തീപിടിത്തം

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് ബസുകൾ കത്തിനശിച്ചു. ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും […]

ഏഴ് വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു

ഏഴ് വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു മലപ്പുറം : ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന മരിച്ചത്. ലസ്നക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ഷഹലക്കും മറ്റൊരു […]

ഇഞ്ചക്ഷന്‍ എടുത്തതോടെ രണ്ടരവയസുകാരി മരിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് ചികിത്സാപിഴവിനെ തുടര്‍ന്ന് രണ്ടരവയസുകാരി മരിച്ചതായി ആരോപണം. ചക്കപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കാട്ടാക്കട പോലീസില്‍ കുടുംബം പരാതി നല്‍കി. ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ശ്വാസതടസത്തിന് കുഞ്ഞിനെ ആവിപിടിപ്പിച്ചതിന് ശേഷം രണ്ട് ഇഞ്ചക്ഷനുകളെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിനെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് പരാതിയില്‍ […]

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു തിരുവനന്തപുരം : മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. സിവിൽ സർവീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം പിന്നീട്.

‘കൈയും കാലും തല്ലി ഒടിക്കും’ – Village News TV

‘കൈയും കാലും തല്ലി ഒടിക്കും’ മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്പെഷ്യൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സി.വി. ഗായത്രിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎൽഎ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയുടെ മറുപടി. പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇടപ്പെട്ടത്. ബുൾഡോസർ ഉപയോഗിച്ച് […]

വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം

വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം തിരുവനന്തപുരം: വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ […]

വ്യാപക പൊലീസ് പരിശോധന – Village News TV

വ്യാപക പൊലീസ് പരിശോധന തിരുവനന്തപുരം: സിറ്റി പൊലീസ് നടത്തിയ വ്യാപക തെരച്ചിലിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ഥിരംകുറ്റവാളികളായ 82 പേരെ കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും പ്രധാനികളുമായ ക്രിമിനലുകളെ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഓംപ്രകാശ് അടക്കമുള്ളവർ പിടിയിലായി. നിയമസഭ തിരഞ്ഞെടുപ്പ്,ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് നഗരത്തിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ കമ്മിഷണർ കെ.കാർത്തികിന്റെ നിർദ്ദേശപ്രകാരം പരിശോധന നടന്നത്. വലിയതുറ സ്റ്റേഷനിൽ പരിധിയിൽ നിന്ന് ഓംപ്രകാശ്,പൊക്കം ഷാജഹാൻ എന്ന ഷാജഹാൻ,എയർപോർട്ട് ഡാനി എന്ന സ്റ്റെഫാൻ,പേരൂർക്കട സ്റ്റേഷനിൽ […]

എസ്ഐആർ – Village News TV

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം തയാറാക്കുന്ന പട്ടികയെന്നതാണ് ഇതിലെ സവിശേഷത. 2002ലാണ് കേരളത്തിൽ ഒടുവിൽ എസ്ഐആർ നടന്നത്. 2025 ഡിസംബർ 23നു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുമുൻപേ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാർ ഉണ്ടായിരുന്നവരിൽ 24.08 ലക്ഷം പേരെ എസ്ഐആറിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു. എന്യൂമറേഷൻ […]

അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാ കാർഡ്

അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാ കാർഡ് സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാകാർഡ് അനുവദിക്കുമെന്നും ഓൺലൈനായി മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ നീട്ടിയതായും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ 50300 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുന്നുവെന്നും അവർക്ക് അർഹമായ റേഷൻവിഹിതം ഉറപ്പുവരുത്തും. അതിദരിദ്രർ ഉൾപ്പെടുന്ന 8531 കുടുംബങ്ങളെ പട്ടികയിൽനിന്നും ഒഴിവാക്കിയെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.തെറ്റിദ്ധാരണാജനകമായ വാർത്തകൾതള്ളിക്കളയണമെന്നും അദ്ദേഹം അറിയിച്ചു. തുടർച്ചയായി […]

Back To Top