ജില്ലാ മെറിറ്റ് അവാർഡ്

2024 മാർച്ചിൽ എസ്.എസ്.എൽ.സി\ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്ടു/വിഎച്ച്എസ്ഇ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് വേണ്ടി ക്ഷണിച്ച ജില്ലാ മെറിറ്റ് അവാർഡിന്റെ അപേക്ഷ പോസ്റ്റൽ വഴി കോളേജ് എജ്യൂക്കേഷൻ ഡയറക്ടറേറ്റ് കാര്യാലയത്തിൽ ലഭിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 വൈകിട്ട് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: dcescholarship.kerala.gov.in,  9446780308. The post ജില്ലാ മെറിറ്റ് അവാർഡ് appeared first on Village News TV.

കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന – Village News TV

കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ കാസർഗോഡ് സബ് ഓഫീസ് പട്ടികജാതി പട്ടികവർഗ്ഗവികസന, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു.  Touch once in screen for audio! Call to book Early Brain Mapping for your child: 9567126829  

പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ആക്രമിച്ച് – Village News TV

പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ആക്രമിച്ച് ലഖ്‌നൗ : ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂരത. മെയിൻ പുരിയിലെ കോട്‌വാലി നഗർ പ്രദേശത്താണ് സംഭവം. വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന അധ്യാപിക നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സംസാരിക്കാനെന്ന നിലയിൽ അധ്യാപികയ്ക്കടുത്തെത്തിയ വിദ്യാർത്ഥി പിന്നാലെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേൽപിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തു. അതേസമയം വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞതായും ഇതേ കുട്ടി മുമ്പും അധ്യാപികയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികയുടെ കുടുംബം […]

മേഘാലയയില്‍ ഖനി അപകടം – Village News TV

മേഘാലയയില്‍ ഖനി അപകടം ഷില്ലോങ് : മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 18 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ തങ്സ്‌കു മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. സ്‌ഫോടന സമയത്ത് ഖനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം […]

സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷിക്കാം – Village News TV

സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷിക്കാം കേരള സർക്കാർ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും, അദ്ധ്യാപകരേയും, ആയുർവേദ രംഗത്ത് സമഗ്ര സംഭാവനകൾ നൽകി വരുന്ന വ്യക്തികളേയും തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, മാർഗ്ഗ നിർദ്ദേശങ്ങൾ, അവാർഡ് നിർണ്ണയത്തിനുള്ള രൂപരേഖ, മാനദണ്ഡം എന്നിവ www.ism.kerala.gov.in, www.nam.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അപേക്ഷകൾ/നോമിനേഷനുകൾ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പാൾ വഴി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും, ഭാരതീയ ചികിത്സാ വകുപ്പിലേയും, സ്വകാര്യ മേഖലയിലേയും അപേക്ഷകൾ/നോമിനേഷനുകൾ അതത് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ […]

പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ അന്വേഷിച്ച് രാജാജി നഗറിലെത്തിയ പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുബിയെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച രാജാജി നഗറിലെ സച്ചിൻ, അഖിൽ,ശരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്‌പെക്ടർ സന്ദീപ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങളായ സച്ചിനും ശരണും റൗഡി ലിസ്റ്റിൽ […]

ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ – Village News TV

ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് […]

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ പറമ്പിലേക്ക് തീപടര്‍ന്നു; മധ്യവയസ്‌കന്‍ മരിച്ചു

കൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കവെയാണ് അപകടം. തീയണയ്ക്കാനുള്ള സഹായത്തിനായി ഷാന്‍ അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു. കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയില്‍ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാള്‍ എത്തിയത്. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാല്‍, […]

കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു

കഴക്കൂട്ടം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ടെക്നോപാർക്കിലെ ഗൈഡ്ഹൗസ് കമ്പനി ജീവനക്കാരി സന്ധ്യ (38) ആണ് അന്തരിച്ചത്. വെമ്പായം തേക്കട കുഴിവിള രാജേഷിന്റെ (വേണു) ഭാര്യയാണ്. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിലാണ് താമസം. ​അപകടം ബുധനാഴ്ച കഴിഞ്ഞ ബുധനാഴ്ച ടെക്നോപാർക്കിന് സമീപമായിരുന്നു അപകടം നടന്നത്. സന്ധ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽവീണ സന്ധ്യയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് […]

Back To Top