Month: February 2026

പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ അന്വേഷിച്ച് രാജാജി നഗറിലെത്തിയ പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുബിയെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച രാജാജി നഗറിലെ സച്ചിൻ, അഖിൽ,ശരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്‌പെക്ടർ സന്ദീപ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങളായ സച്ചിനും ശരണും റൗഡി ലിസ്റ്റിൽ […]

ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ – Village News TV

ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് […]

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ പറമ്പിലേക്ക് തീപടര്‍ന്നു; മധ്യവയസ്‌കന്‍ മരിച്ചു

കൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കവെയാണ് അപകടം. തീയണയ്ക്കാനുള്ള സഹായത്തിനായി ഷാന്‍ അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു. കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയില്‍ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാള്‍ എത്തിയത്. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാല്‍, […]

കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു

കഴക്കൂട്ടം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ടെക്നോപാർക്കിലെ ഗൈഡ്ഹൗസ് കമ്പനി ജീവനക്കാരി സന്ധ്യ (38) ആണ് അന്തരിച്ചത്. വെമ്പായം തേക്കട കുഴിവിള രാജേഷിന്റെ (വേണു) ഭാര്യയാണ്. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിലാണ് താമസം. ​അപകടം ബുധനാഴ്ച കഴിഞ്ഞ ബുധനാഴ്ച ടെക്നോപാർക്കിന് സമീപമായിരുന്നു അപകടം നടന്നത്. സന്ധ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽവീണ സന്ധ്യയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് […]

ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച – Village News

ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതയാണ് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്നും ഇവയെല്ലാം ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട് ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പേരുകൾ, ശരിയായ പേര്, ഇമെയിൽ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത് എന്നാണ് റിപ്പോർട്ട്. ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് മാൽവെയർബൈറ്റ്സ് ചോർച്ച കണ്ടെത്തിയത്. […]

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം – Village News TV

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം കർശന ഉപാധികളോടെ അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനത്തിനു പുറത്ത് പോകരുത്,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ ഹാജരാകണം എന്നിവയാണ് ജാമ്യ ഉപാധികൾ. ഇതോടെ മുഖ്യപ്രതിയായ പോറ്റി ഇന്ന് ജയിൽ മോചിതനാകും. കൂടുതൽ […]

കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വിഷ്ണു.വി (26) ആണ് കൊല്ലപ്പെട്ടത് അവിവിവാഹിതൻ – ഏക സഹോദരി അഞ്ജന – സഹോദരി ഭർത്താവ് – വിശാഖ്. അച്ഛൻ പെയ്ൻ്റിംഗ് തൊഴിലാളിയാണ്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i  Touch once in screen […]

ഐ & പിആര്‍ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

സമൃദ്ധി കേരളം വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി കേരളം വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വിപുലീകരണത്തിനായി പരമാവധി തുക 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ വരെ) സബ്സിഡി ലഭ്യമാണ്. അല്ലെങ്കില്‍ മൂന്ന് ശതമാനം പലിശക്ക് വായ്പ ലഭിക്കും. വായ്പക്ക് ജാമ്യം ആവശ്യമാണ്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി […]

സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ – Village News TV

സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഇരിട്ടി സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍. 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിലൊന്നായും കണ്ണൂര്‍ റൂറലിലെ ഇരിട്ടി പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് […]

സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ – Village News TV

    സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഇരിട്ടി സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍. 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിലൊന്നായും കണ്ണൂര്‍ റൂറലിലെ ഇരിട്ടി പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുകളെ […]

Back To Top