Month: February 2026

അച്ചടക്കം അടിമത്തമാകരുതെന്ന് കോടതി – Village News TV

അച്ചടക്കം അടിമത്തമാകരുതെന്ന് കോടതി കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്കുള്ള സ്ഥലംമാറ്റം ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥാപനങ്ങളിൽ അച്ചടക്കം ആവശ്യമാണെന്നും, എന്നാൽ അത് അടിമത്തമാകരുതെന്നും ഹൈക്കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, ഭാവി സാധ്യതകളെക്കുറിച്ചും സർവീസ് മാഗസിനിൽ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ എസ്.ശിവകുമാറിനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, […]

അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം – Village News TV

അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം തിരുവനന്തപുരം : ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ലാ അക്കാഡമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ.കെ.സി.സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ അനിൽകുമാർ,അസോസിയേറ്റ് പ്രൊഫസർ ദക്ഷിണ സരസ്വതി,അസോസിയേറ്റ് പ്രൊഫസർ പ്രജിത എന്നിവർ പങ്കെടുത്തു.  Touch once in screen for audio! […]

ഗൂഗിളിനെയും ചാറ്റ് ജിപിടിയെയും ഞെട്ടിച്ച്‌ ഇന്ത്യയുടെ ‘സര്‍വം എഐ’

ബംഗലരു : ആഗോള എഐ രംഗത്തെ അതികായന്മാരായ ഗൂഗിളിനെയും ഓപ്പണ്‍ എഐയെയും പിന്നിലാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് സർവം എഐ.ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി വികസിപ്പിച്ച ‘സർവം വിഷൻ’ എന്ന ഒസിആർ (Optical Character Recognition) ടൂള്‍ ഇന്ത്യൻ ഭാഷകളിലെ രേഖകള്‍ വായിക്കുന്നതില്‍ ഗൂഗിള്‍ ജെമിനിയെക്കാളും ചാറ്റ് ജിപിടിയെക്കാളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലോകശ്രദ്ധ നേടി സർവം വിഷൻ സമീപകാലത്ത് പുറത്തിറങ്ങിയ റിപ്പോർട്ടുകള്‍ പ്രകാരം, olmOCR-Bench എന്ന ആഗോള ബെഞ്ച് മാർക്കില്‍ സർവം വിഷൻ 84.3 ശതമാനം […]

‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ്

കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നിർവഹിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഭയമില്ലാതെയും സമയബന്ധിതമായും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനം തൊഴിലാളികളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗതമായ കൈയെഴുത്ത് പരാതികളും ഓഫീസ് സന്ദർശനങ്ങളും ഒഴിവാക്കി, മൊബൈൽ ഫോണിലൂടെ തന്നെ ലളിതമായി പരാതികൾ നൽകാൻ ‘തൊഴിൽ സുരക്ഷ’ ആപ്പിലൂടെ സാധിക്കും. വോയിസ് അധിഷ്ഠിത പരാതി സമർപ്പണമാണ് […]

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്ഐപിആര്‍ഡി

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രോഗനിദാനം വകുപ്പില്‍ ഒഴിവുളള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ […]

നെല്ല് സംഭരണം : സപ്ലൈക്കോയുടെ ബാധ്യത അനുവദിക്കും

നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ ( ഒ.ടി. ആർ ) 68% ൽ നിന്നും 64 . 5% ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം സപ്ലൈകോയ്ക്ക് 2019- 20 സീസൺ മുതൽ 2021- 22 വരെയുള്ള സംഭരണ വർഷങ്ങളിൽ ഉണ്ടായ മ്പാമ്പത്തിക സാധ്യതയായ 253.06 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. 2017 സെപ്റ്റംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത്, നെല്ല് സംസ്കരണത്തിൽ കിട്ടുന്ന അരിയുടെ ഔട്ട് ടേൺ […]

കേരളസർവകലാശാല പരീക്ഷാഫലം – Village News TV

കേരളസർവകലാശാല പരീക്ഷാഫലം രണ്ടാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 16 വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ എംഎസ്‍സി ബയോടെക്നോളജി, ബോട്ടണി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 19 വരെ അപേക്ഷിക്കാം.  Touch once in screen for audio! Call to book Early Brain Mapping for your child: 9567126829   […]

കവടിയാർ – അമ്പലമുക്ക് റോഡിൽ ജലവിതരണം വീണ്ടും തടസപ്പെട്ടു

കവടിയാർ – അമ്പലമുക്ക് റോഡിൽ ജലവിതരണം വീണ്ടും തടസപ്പെട്ടു തിരുവനന്തപുരം : കവടിയാർ – അമ്പലമുക്ക് റോഡിലെ വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിലെ പൊട്ടൽ പരിഹരിച്ചെങ്കിലും പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അറുതിയായില്ല.അറ്റകുറ്റപ്പണി കഴിഞ്ഞ എട്ടാം തീയതി മാത്രമാണ് കുടിവെള്ളം എത്തിയതെന്നും,പിന്നീട് വിതരണം പൂർണമായും നിലച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു.പൈപ്പ് ലൈനിൽ വീണ്ടും പൊട്ടലുണ്ടായതാകാമെന്നാണ് പ്രദേശവാസികളുടെ സംശയം. 8ന് വൈകിട്ടോടെ വളരെ ശക്തമായാണ് വെള്ളമെത്തിയത്.ഇതുമൂലം കൂടുതൽ പൈപ്പുകളിൽ പൊട്ടലുണ്ടായി, കുടിവെള്ളം ഇപ്പോഴും നഷ്ടപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് […]

കെനിയ കൊടും വരൾച്ചയിലേക്ക് – Village News TV

കെനിയ കൊടും വരൾച്ചയിലേക്ക് കെനിയയിലെ മാൻഡേര കൗണ്ടിയിലെ ആകാശം ഇപ്പോൾ ഒരു ചതിയുടെ കഥയാണ് പറയുന്നത്. സമൃദ്ധമായ മഴ ലഭിക്കേണ്ട ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആകാശം വറ്റിവരണ്ടുനിന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടായ വർധനവ് ഈ മേഖലയിലെ കാറ്റിന്റെ ഗതിയെ മാറ്റിമറിക്കുകയും മഴ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. 1981-ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയാണിത്. ഈ പ്രതിസന്ധി കെനിയയിൽ മാത്രം ഒതുങ്ങുന്നില്ല. സോമാലിയ, ടാൻസാനിയ, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിലായി ഏകദേശം 2.4 […]

സൗദിയിൽ വിദേശികൾക്ക് മദ്യം വാങ്ങാൻ അനുമതി

സൗദിയിൽ വിദേശികൾക്ക് മദ്യം വാങ്ങാൻ അനുമതി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മദ്യനിരോധന നിയമങ്ങളിൽ വിദേശികൾക്കായി ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. മുസ്ലിംകൾ അല്ലാത്ത സമ്പന്നരായ വിദേശികൾക്ക് മാത്രമാണ് ഇപ്പോൾ ഉപാധികളോടെ മദ്യം വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ സാമൂഹിക പരിഷ്കരണങ്ങളുടെ ഭാഗമായി രാജ്യാന്തര തലത്തിൽ വലിയ ശ്രദ്ധ നേടുന്നതാണ് പുതിയ നീക്കം. പ്രീമിയം റെസിഡൻസി വീസക്കാർക്കും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 50,000 റിയാൽ അഥവാ 12 […]

Back To Top