ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്
തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ […]
നഗരമാലിന്യ സംസ്‌കരണം
തിരുവനന്തപുരം : പലവട്ടം കാലാവധി നീട്ടിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണ പദ്ധതിക്കുള്ള സഹായധനം ലോകബാങ്ക് മതിയാക്കുന്നു. ജനുവരി 28 മുതൽ 30 വരെ കേരളം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധിസംഘം സർക്കാരുമായുള്ള ചർച്ചയിൽ പിന്മാറ്റം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി അഞ്ചിടത്ത് സ്ഥലമേറ്റെടുക്കാൻ ആവശ്യപ്പെട്ടതിൽ അഞ്ചു വർഷമായി ഒന്നുപോലും നടക്കാത്തതിന്റെ നീരസത്തിലാണ് ലോകബാങ്ക്. പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2200 […]
ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്
തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ […]
ലോട്ടറി’യായി കേന്ദ്രത്തിന്റെ തീരുമാനം
കൊച്ചി : സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പാലിച്ചില്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ 4,817 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയത്. പിഴ പൂര്‍ണമായും നിറുത്തലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കും ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസും പുറത്തിറക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പിഴയ്ക്ക് പകരം റിവാര്‍ഡ് പോയിന്റുകള്‍, ഫീ ഒഴിവാക്കല്‍, പലിശ ആനുകൂല്യങ്ങള്‍ തുടങ്ങിയവ […]
ഐ.എ.എസ് കോച്ചിംഗിനെത്തിയ പെൺകുട്ടിക്ക് പീഡനം – Village News TV
ഐ.എ.എസ് കോച്ചിംഗിനെത്തിയ പെൺകുട്ടിക്ക് പീഡനം തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗിനായി തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 17 പവൻ ആഭരണവും 1,10,000 രൂപയും തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ പ്രതിക്ക് ജാമ്യം.ഇടുക്കി സ്വദേശി നെൽസൺ ജോയിക്കാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.ആദ്യ റിമാൻഡ് കഴിഞ്ഞതേയുള്ളൂവെന്നും 8 പവൻ ആഭരണങ്ങൾ മാത്രമേ റിക്കവർ ചെയ്തിട്ടുള്ളൂവെന്നും,ബാക്കി സ്വർണം കണ്ടെത്താൻ പ്രതിയെ ഇനിയും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പരസ്‌പര […]
അഞ്ചുപേർ കസ്റ്റഡിയിൽ – Village News TV
അഞ്ചുപേർ കസ്റ്റഡിയിൽ തിരുവനന്തപുരം : ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്ളാറ്റിലെത്തിയത്. സംഭവത്തിൽ സ്ത്രീകൾ അടങ്ങുന്ന അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന 64കാരിയാണ് ആക്രമണത്തിന് ഇരയായത്. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാല് വർഷമായി ഇവിടെയാണ് താമസം. […]
മിനിമം ബാലൻസ് പിഴക്കൊള്ള തടഞ്ഞത് നമ്മുടെ പരമേശ്വരൻ
മിനിമം ബാലൻസ് പിഴക്കൊള്ള തടഞ്ഞത് നമ്മുടെ പരമേശ്വരൻ തിരുവനന്തപുരം : രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് ഇടപാടുകാർക്ക് തന്റെ പരാതി ആശ്വാസമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് തിരുവനന്തപുരം വലിയശാല ശ്രീദുർഗയിൽ പരമേശ്വരൻ കൃഷ്ണയ്യർ. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ചുമത്തരുതെന്ന പാർലമെന്റ് പെറ്റീഷൻ സമിതിയുടെ ശുപാർശയ്ക്ക് പിന്നിൽ പരമേശ്വരൻ കൃഷ്ണയ്യരാണ്. സ്പീക്കർക്ക് നൽകിയ പരാതിയിലാണ് പെറ്റീഷൻ സമിതിയുടെ ശുപാർശ. ബംഗളൂരൂവിലെ ബാംബുപെക്കർ എന്ന സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ബുദ്ധിമുട്ടാണ് പരാതി അയക്കാൻ […]
പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിങ്കളാഴ്ച
പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിങ്കളാഴ്ച സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് 2026, ഫെബ്രുവരി 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 11.45 ന് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് […]
ശിവഗിരിയിൽ നവോത്ഥാനദിനമായി മഹാശിവരാത്രി ആഘോഷിക്കും – Village News TV
ശിവഗിരിയിൽ നവോത്ഥാനദിനമായി മഹാശിവരാത്രി ആഘോഷിക്കും ശിവഗിരി : ശ്രീനാരായണഗുരുദേവൻ നവയുഗാരംഭത്തിന് നാന്ദികുറിച്ച മഹാശിവരാത്രിദിനം നവോത്ഥാനദിനമായി ശിവഗിരിയിൽ ആഘോഷിക്കും. രാവിലെ പർണ്ണശാലയിൽ ശാന്തിഹോമത്തിനുശേഷം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബ്രഹ്മവിദ്യാർത്ഥികൾക്ക് ബ്രഹ്മചര്യാദീക്ഷ നൽകും. ശാരദാമഠത്തിലും മഹാസമാധിസന്നിധിയിലും വിശേഷാൽ സമാരാധനകൾക്കു ശേഷം ഭക്തജനങ്ങൾക്ക് ശിവരാത്രിസന്ദേശം നൽകും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, സ്വാമി ദേവാത്മജാനന്ദസരസ്വതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് ശാരദാമഠം സന്നിധിയിൽ അഖണ്ഡപഞ്ചാക്ഷരിനാമജപം […]
ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന
സന്നിധാനം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കും. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിൻ്റെ അളവ്, […]
