Category: Latest News

ബെംഗളൂരു ബിസിനസ് കോറിഡോർ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ( പെരിഫറൽ റിങ് റോഡ് ). നഗരത്തിലെയും നഗരത്തിലേക്കുമുള്ള ഗതാഗതം സുഗമമാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് പദ്ധതികൊണ്ട് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി സർക്കാർ അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. മുൻപ് പെരിഫറൽ റിങ് റോഡ് എന്നറിയപ്പെട്ടിരുന്ന പദ്ധതി ബെംഗളൂരുവിലുടനീളം കിഴക്ക് – പടിഞ്ഞാറ്, വടക്ക് – തെക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും. ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ബെംഗളൂരു ബിസിനസ് […]

തൈക്കാട് ഗവ.മോഡൽ എച്ച്.എസ് എൽ.പി സ്‌കൂളിൽ വിളവെടുപ്പ് ഉത്സവം

തൈക്കാട് ഗവ.മോഡൽ എച്ച്.എസ് എൽ.പി സ്‌കൂളിൽ വിളവെടുപ്പ് ഉത്സവം തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ എച്ച്.എസ് എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികളുടെ കൃഷിയിടത്തിലെ വിളവെടുപ്പ് ഉത്സവം നടന്നു.ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാലിനെ കുട്ടികൾ വരവേറ്റത് പച്ചക്കറി ബൊക്കെ നൽകിയാണ്. പാഠപുസ്തകത്തിനപ്പുറം കൃഷിയറിഞ്ഞും അനുഭവിച്ചും പഠിക്കാൻ കുട്ടികൾക്ക് വഴിയൊരുക്കുന്ന മാതൃകയാണ് സ്‌കൂളിൽ നടപ്പാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. രാസവസ്തുക്കളും മറ്റും കലർന്ന പച്ചക്കറിക്കു പകരം, സ്വന്തമായി കൃഷി നടത്തി സ്വയംപര്യാപ്തതയുടെ മാതൃകയാവുകയാണ് കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. പിരപ്പമൺകാട് […]

ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ല – Village News TV

ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ല കാബൂൾ: ഗാർഹികപീഡനം നിയമാനുസൃതമാക്കാനുള്ള നീക്കവുമായി താലിബാൻ. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് നിയമപരമായി അനുവദിക്കാനാണ് സംഘടനയുടെ നീക്കം. എല്ലുകൾ ഒടിയുകയോ തുറന്ന മുറിപ്പാടുകൾ ഉണ്ടാകുകയോ ഇല്ലാത്തപക്ഷം പീഡനപരാതി നിലനിൽക്കില്ല. ഇതിനായി പുതിയ ക്രിമിനൽ നിയമം താലിബാൻ അവതരിപ്പിച്ചു. താലിബാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ ഒപ്പിട്ട പുതിയ നിയമപ്രകാരം കുറ്റവാളി സ്വതന്ത്രനാണോ അതോ അടിമയാണോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള ശിക്ഷകൾ അനുവദിക്കുന്ന […]

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 20-ാം തീയതി മുതൽ 22-ാംതീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ – Village News TV

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 20-ാം തീയതി മുതൽ 22-ാംതീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  Touch once in screen for audio! Call to book Early Brain Mapping for your child: 9567126829 […]

കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ വീണ്ടും

കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ വീണ്ടും തിരുവനന്തപുരം : ശാന്തി കവാടം റോഡ് ടാറ് പണിക്കിടെ വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ സിനിമയിലെ മെഗാ ഹിറ്റ് സീനിനെ അനുസ്മരിപ്പിച്ച് അതേ മട്ടിൽ ഒരു യഥാർത്ഥ രംഗം സംഭവിച്ചു. ഓവർസിയറും സമീപ വാസികളും തൊഴിലാളികളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും അപായമുണ്ടായില്ല. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ സ്വയം നീങ്ങി ചിത്രാ നഗർ ഫ്ലാറ്റിന്റെ മതിൽ തകർത്ത് ഇടിച്ചു നിന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു […]

കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ വീണ്ടും

തിരുവനന്തപുരം : ശാന്തി കവാടം റോഡ് ടാറ് പണിക്കിടെ വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ സിനിമയിലെ മെഗാ ഹിറ്റ് സീനിനെ അനുസ്മരിപ്പിച്ച് അതേ മട്ടിൽ ഒരു യഥാർത്ഥ രംഗം സംഭവിച്ചു. ഓവർസിയറും സമീപ വാസികളും തൊഴിലാളികളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും അപായമുണ്ടായില്ല. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ സ്വയം നീങ്ങി ചിത്രാ നഗർ ഫ്ലാറ്റിന്റെ മതിൽ തകർത്ത് ഇടിച്ചു നിന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.

ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് സൗജന്യ ആയുർവേദ ക്യാമ്പ്

ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി 18ന് രാവിലെ 11 മുതൽ 2 വരെ പൂജപ്പുര സ്തീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ഈ മെഡിക്കൽ ക്യാമ്പ് നടത്തും. ഈ മെഡിക്കൽ സ്ക്രീനിങ് ക്യാമ്പിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ സ്നേഹധാര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ആയുർവേദ ചികിത്സ, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയവ സൗജന്യമായി നൽകുന്ന പദ്ധതിയാണ് സ്നേഹധാര. ക്യാമ്പിൽ 12 വയസിനു താഴെയുള്ള […]

കലാനിധി പ്രഥമ ശിവാമൃത സുവർണ്ണ മുദ്ര സംഗീത സപര്യ പുരസ്‌കാരം

സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി ശിവാമൃതം നൃത്ത സംഗീത സമന്വയം അരങ്ങേറി. പത്മശ്രീ Dr കെ ഓമനക്കുട്ടി ടീച്ചർക്ക് തിരുവനന്തപുരം : ബ്രഹ്മശ്രീ മടിക്കൈ പെരികമന ഈശ്വര്‍ പ്രസാദ് നമ്പൂതിരി (മേല്‍ശാന്തി)യുടെ കര്‍മികത്വത്തില്‍ പത്മശ്രീ. ഡോ കെ. ഓമനക്കുട്ടി അമ്മ (പ്രശസ്ത സംഗീതജ്ഞ, സംഗീത അധ്യപിക) ഭദ്രദീപം തെളിയിച്ചു ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഗീതാ രാജേന്ദ്രന്‍, കലാനിധി, (ചെയര്‍പേഴ്സണ്‍ […]

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങി തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങി.23നാണ് ഉത്സവം ആരംഭിക്കുന്നത്.പൗരസമിതികൾ,റസിഡന്റ്സ് അസോസിയേഷനുകൾ,തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പൊങ്കാലയാഘോഷത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണക്കാട്,ഐരാണിമുട്ടം,കിഴക്കേകോട്ട,പുളിമൂട്,അമ്പലത്തുമുക്ക്,വഞ്ചിയൂർ… തുടങ്ങിയ ഇടങ്ങളിലെല്ലാം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊങ്കാല മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.പൊങ്കാലത്തലേന്ന് വിവിധ കലാപരിപാടികൾ,പൊങ്കാല ദിവസം അന്നദാനം,പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഏർപ്പാടാക്കൽ തുടങ്ങിയവയാണ് ഇവർ ഒരുക്കുന്നത്. ചില സ്ഥലങ്ങളിൽ മെഡിക്കൽ സർവീസും സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കും. പൊങ്കാലയ്ക്കുള്ള മൺകലങ്ങളും ഇത്തവണ […]

Back To Top